അഗസ്തിക്ക് കണ്ണുകടി എന്ന് എംഎം മണി; വണ്‍ ടു ത്രീയുമായി അഗസ്തി... ഉടുമ്പന്‍ചോലയില്‍ പോര് കൂടി
ഇടുക്കി: ജില്ലയിലെ താര മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. വൈദ്യുതി മന്ത്രി എംഎം മണി മല്‍സരിക്കുന്നത് കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം. ഇവിടെ എല്‍ഡിഎഫിന് പരാജയ സാധ്യതയുണ്ടെന്ന് സൂചപ്പിക്കുന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മല്‍സരം കടുക്കുമെന്ന ഉറപ്പാണ്. മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ ഇഎം അഗസ്തിയെ കോണ്‍ഗ്രസ് കളത്തിലിറക്കിയത് മണ്ഡലം എന്തുവില കൊടുത്തും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

മണിയുടെ പഴയ വിവാദ പ്രസംഗം പൊടിതട്ടി എടുത്തിട്ടുണ്ട് യുഡിഎഫ്. വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പെട ഓര്‍മപ്പെടുത്തുകയാണവര്‍. സിപിഎം കശാപ്പുകാരുടെ പാര്‍ട്ടിയാണ് എന്നാണ് ആരോപണം. വികസനം കണ്ടുള്ള കണ്ണുകടിയാണ് അഗസ്തിക്ക് എന്ന് മണി തിരിച്ചടിക്കുന്നു. പ്രചാരണം കൂടുതല്‍ ചൂടുപിടിക്കുകയാണ്. ഇരുവിഭാഗത്തിന്റെ വാക് പോരും ശക്തമാകുകയാണ്.
എംഎം മണിക്ക് 1109 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് 2016ല്‍ ഉടുമ്പന്‍ചോല മണ്ഡല വാസികള്‍ നല്‍കിയത്. സിപിഎം അദ്ദേഹത്തെ വൈദ്യുതി മന്ത്രിയാക്കി. പിന്നീട് കൂടുതല്‍ തിളങ്ങാന്‍ മണിക്ക് സാധിച്ചു എന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഇടുക്കി ജില്ലയെ മൊത്തം ലക്ഷ്യമിട്ട് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പ്രൊജക്ട് സിപിഎമ്മിന്റെ തുടര്‍ഭരണം ഉറപ്പിക്കുമെന്ന വിശ്വാസവും ഇടതുക്യാമ്പിലുണ്ട്.
1967 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും പലതവണ ജയിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്ലാ പഞ്ചായത്തിലും ഭരണം എല്‍ഡിഎഫിനാണ്. ആ പ്രതീക്ഷ ഇടതുപക്ഷത്തിന് വാനോളമുണ്ട്. 1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും ജയിച്ചിട്ടുണ്ട് ഇവിടെ. ഇഎം അഗസ്തി 1991ലും 1996ലും ജയിച്ചിരുന്നു.












Click it and Unblock the Notifications