ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: കോടതി വിധി നടപ്പാക്കും. വിധി കേരളസര്‍ക്കാരിന്റേതല്ല: എം എം മണി

  • By Desk
Google Oneindia Malayalam News

അടിമാലി: ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവര്‍ത്തിച്ച് വൈദ്യുതിവകുപ്പ് മന്ത്രി എംഎ മണി.കല്ലാറുകുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി കോപ്പറേറ്റീവ് സൊസൈറ്റി സമാഹരിച്ച ധനസഹായം സര്‍ക്കാരിലേക്കേറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>തന്ത്രിയെ വിടാതെ മന്ത്രി.. നിങ്ങൾ ഞങ്ങൾക്ക് എതിരാളികളല്ല, പുരോഹിത സ്വപ്ന ജീവികൾ! </strong>തന്ത്രിയെ വിടാതെ മന്ത്രി.. നിങ്ങൾ ഞങ്ങൾക്ക് എതിരാളികളല്ല, പുരോഹിത സ്വപ്ന ജീവികൾ!

വിധി പുറപ്പെടുവിച്ചത് കേരള സര്‍ക്കാരല്ല.ഭരണഘടന ബെഞ്ചാണ്. അത് നടപ്പിലാക്കാതിരിക്കാന്‍ നിര്‍വാഹമില്ല. പ്രത്യേകിച്ച് ഇടതുസര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന സാഹചര്യമാണ്. പുരുഷന്‍മാര്‍ക്ക് വിശ്വാസമാകാമെങ്കില്‍ അത് സ്ത്രീകള്‍ക്കുമാകാമെന്നും എല്ലാം ദൈവസൃഷ്ടിയാണെങ്കില്‍ പിന്നെ അതിനിടയില്‍ മനുഷ്യന്റെ ഇത്തരം ഏര്‍പ്പാടുകള്‍ എന്തിനാണെന്നും മന്ത്രി ചോദിച്ചു.കല്ലാറുകുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി കോപ്പറേറ്റീവ് സൊസൈറ്റി സമാഹരിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വൈദ്യുതി മന്ത്രി ഏറ്റ് വാങ്ങി.

mmmani-154

സംഘത്തിന്റെ പൊതുനന്മ ഫണ്ടും സാലറിചലഞ്ചിലൂടെ ശേഖരിച്ച തുകയും ചേര്‍ത്ത് 3 ലക്ഷം രൂപയാണ് സൊസൈറ്റി മന്ത്രിക്ക് കൈമാറിയത്. സൊസൈറ്റിയുടെ പ്രവര്‍ത്തനത്തെ മന്ത്രി പ്രശംസിച്ചു. മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന കത്തിപ്പാറ സ്വദേശി സോമന് മുമ്പ് സൊസൈറ്റി അടിയന്തിര ധനസഹായമായി 25000 രൂപ നല്‍കിയിരുന്നു.സംഘം സെക്രട്ടറി ചന്ദ്രശേഖര കൈമള്‍, പ്രസിഡന്റ് പി ജി പ്രകാശ് എന്നിവര്‍ക്കൊപ്പം സൊസൈറ്റി അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.

Idukki
English summary
mm mani on sabaraimala woman entry and supreme court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X