തോക്കുമായി അയാൾ തിരിച്ചെത്തി വെടിയുതിർത്തു : മൂലമറ്റത്ത് സംഭവിച്ചതിനെപ്പറ്റി ദൃക്സാക്ഷികൾ
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് കൊല്ലപ്പെട്ടത്.
സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്ക്കൽ ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് ഇവർക്കെതിരെ വെടിയുതിർത്തത്.

രാത്രി സമയത്ത് മൂലമറ്റത്തെ തട്ടുകടയിൽ ഇരുന്ന് ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ തർക്കമുണ്ടാക്കുകയായിരുന്നു. പ്രകോപിതനായ പ്രതിയെ നാട്ടുകാർ ചേർന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ വീട്ടിലേക്ക് പോയ ഇയാൾ തോക്കുമായി തിരിച്ചുവരികയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രകോപിതനായ പ്രതി തുരുതുരാ വെടിവച്ചതായും സംഭവം നേരിൽക്കണ്ടവർ പറഞ്ഞു. അതുവഴി ബൈക്കിൽ വരികയായിരുന്ന സനലിന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലാവുകയായിരുന്നു.
അതേ സമയം പ്രതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത് വ്യാജ തോക്കാണെന്നും കൊല്ലൻ നിർമിച്ച് നൽകിയതാണെന്നും പൊലീസ് സൂചന നൽകുന്നു. ശനിയാഴ്ച രാത്രി 9.40ന് മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന ഫിലിപ്പ് ഈയിടെയാണ് നാട്ടിൽ എത്തിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications