ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനദണ്ഡം പാലിച്ചില്ല;ഇടുക്കിയില്‍ പാഴായത് ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍; ക്രമക്കേട് ഇങ്ങനെ..

Google Oneindia Malayalam News

ഇടുക്കി: സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍ ഇടുക്കിയില്‍ വീഴ്ച. ജില്ലയില്‍ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകള്‍ ഉപയോഗ ശൂന്യമായി. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതു മൂലമാണ് ഇത്രയധികം ദേശീയ പതാകകള്‍ പാഴായത്. കുടുംബശ്രീ കരാര്‍ മറിച്ചുനല്‍കിയെന്നും ആക്ഷേപമുണ്ട്.

30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ യോഗംവിളിച്ച് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചുവെന്നും അവര്‍ നല്‍കിയ ദേശീയ പതാകകളാണ് മാനദണ്ഡം പാലിക്കാത്തതിനാല്‍ ഉപയോഗശൂന്യമായതെന്നുമാണ് റിപ്പോ‍ർട്ടുകൾ.

'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന

1


ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ അത്രയൊന്നും മൂല്യം വരാത്ത ദേശീയ പതാകകളാണ് ഇടുക്കി ജില്ലയില്‍ വിതരണത്തിന് എത്തിച്ചത്. ഇതോടെ കരാര്‍ നല്‍കുന്നതില്‍ കമ്മീഷന്‍ ഉള്‍പ്പെടെ കൈപറ്റിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണം എന്നാണ് ആവശ്യം.

'എന്തൊക്കെ പറഞ്ഞാലും,വഴിയില്‍ കുഴിയുണ്ട്,മടിയില്‍ കനവുമുണ്ട്';പോസ്റ്റര്‍ വിവാദത്തില്‍ തിരുവഞ്ചൂര്‍'എന്തൊക്കെ പറഞ്ഞാലും,വഴിയില്‍ കുഴിയുണ്ട്,മടിയില്‍ കനവുമുണ്ട്';പോസ്റ്റര്‍ വിവാദത്തില്‍ തിരുവഞ്ചൂര്‍

2


ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടറാണ് നിര്‍വഹിച്ചത്. ഇതിനുശേഷമാണ് പതാകകളിലെ ചട്ടലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീടുകളില്‍ വിതരണം ചെയ്ത പതാകകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചുവാങ്ങിയിരുന്നു. സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇനി ജില്ലയില്‍ ഒന്നരലക്ഷം ദേശീയ പതാകകള്‍ എത്തിക്കുക സാധ്യമാകുമോയെന്ന് ഉറപ്പില്ല.

രക്ഷാബന്ധന്‍ കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്‍മാന്‍ ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍

3


അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്കു ശനിയാഴ്ചയാണ് തുടക്കമാകുന്നത്. ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നു ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല.

4


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകണം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട..

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

Idukki
English summary
More than one lakh national flags were wasted in Idukki, because of this reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X