ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്യാപ് റോഡ് തുറന്നിട്ടും ബസ്സില്ല; സ്വകാര്യ വാഹനങ്ങൾക്ക് തോന്നുന്ന ചാർജ്; ഇവിടെ ഇങ്ങനെയാണ്...

ഗ്യാപ് റോഡ് തുറന്നിട്ടും ബസ്സില്ല; സ്വകാര്യ വാഹനങ്ങൾക്ക് തോന്നുന്ന ചാർജ്; ഇവിടെ ഇങ്ങനെയാണ്...

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ബസ് സർവീസുകൾ പുനർ ആരംഭിക്കാത്തതിന് എതിരെ നാട്ടുകാർ. ദേവികുളം ഗ്യാപ് റോഡ് തുറന്നതിന് ശേഷവും ബസ് സർവീസുകൾ പുനർ ആരംഭിക്കാത്തതിന് എതിരെയാണ് നാട്ടുകാർ രംഗത്ത് എത്തിയത്.

2017 - ൽ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ഗ്യാപ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചില ബസുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു.

1

എന്നാൽ, ഗ്യാപ് റോഡ് തുറന്നതിന് ശേഷവും നടപടി സ്വീകരിക്കാത്തതിനാൽ ആണ് നാട്ടുകാർ വലയുന്നത്. 2017 മുതൽ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻപ് കെ എസ് ആർ ടി സി സർവീസുകൾ ഉൾപ്പെടെ ആറ് ബസുകൾ ചിന്നക്കനാലിലൂടെ കടന്നു പോയിരുന്നു. ഒപ്പം അന്യ സംസ്ഥാനമായ തമിഴ്നാട്ടിലേക്കും എറണാകുളത്തേക്കുമുള്ള ദീർഘ ദൂര ബസുകളും ഇക്കൂട്ടത്തിൽ പെടുന്നതാണ്.

കർണാടകയിൽ ക്രൈസ്തവ പ്രാർത്ഥന ഒഴിവാക്കാൻ ആവശ്യപ്പെട്ട് പോലീസ്; കാരണം ഇതാണ്...

2

ഇടുക്കിയിലെ മൂന്നാർ, പൂപ്പാറ, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലേക്ക് ടാക്സി വാഹനങ്ങൾ അവർക്ക് ഇഷ്ടമുളള ചാർജ് ആണ് ഈടാക്കുന്നത്. ബോഡി നായ്ക്കന്നൂരിലേക്ക് പോകാൻ 150 രൂപ വരെ ഈടാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ഒന്നര മാസം മുൻപ് ദേവികുളം ഗ്യാപ് റോഡ് ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുത്ത സാഹചര്യത്തിൽ ചിന്നക്കനാലിൽ നിർത്തിയ ബസ് സർവീസുകൾ പുനരാരംഭിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

2018 ലെ പ്രളയത്തിന് ശേഷം കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെ അവശേഷിച്ച ബസുകളും സർവീസ് നിർത്തിയിരുന്നു. ഇതോടെ സ്വകാര്യ വാഹനങ്ങളെയും ടാക്സി വാഹനങ്ങളെയും ആശ്രയിച്ചാണ് ചിന്നക്കനാലിലുള്ളവർ പുറം ലോകത്ത് എത്തുന്നത്. അതേസമയം, തോട്ടം തൊഴിലാളികളും ആദിവാസികളും ആണ് കൂടുതലും യാത്രാ ക്ലേശത്തിൽ വലയുന്നത്.

2

അതേസമയം, മലപ്പുറം ജില്ലയിലും സമാനമായ സംഭവം ഉണ്ടായി. കേരളത്തിൽ നിന്നും അന്യ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഉളള ബസ് സർവീസ് വൈകിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം കൂടുതൽ വരുമാനം ഉണ്ടാകാനുള്ള തമിഴ്നാടിന്റെ താൽപര്യം എന്നാണ് മലപ്പുറത്ത്കാർ ആരോപിച്ചത്.

മലപ്പുറം ജില്ലയിലെ നാടുകാണി ചുരം വഴി ഇരുപതിൽ അധികം കെ എസ് ആർ ടി സി ബസുകളാണ് തമിഴ്നാട്ടിലേക്ക് പേകാൻ വേണ്ടി സർവീസ് നടത്തിയിരുന്നത്. എന്നാൽ, ഈ സമയത്ത് ഒക്കെ തമിഴ്നാട്ടിലെ ടി എൻ ആർ ടി സിയും സർവീസ് നടത്തിയിരുന്നു. എന്നിരുന്നാലും, തമിഴ്നാട് സർവ്വീസ് ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടുകാർ പോലും കേരളത്തിലേക്ക് വരാൻ കേരളത്തിലെ കെ എസ് ആർ ടി സി യുടെ ബസ്സ് സർവ്വീസുകളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കേരളത്തിലേക്കും തിരികെയും ഉള്ള യാത്രക്കാർക്ക് ടി എൻ ആർ ടി സി യെ ആശ്രയിക്കുക അല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയാണ്.

അയ്യായിരത്തോളം അധ്യാപക അനധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ല: വിദ്യാഭ്യാസമന്ത്രിഅയ്യായിരത്തോളം അധ്യാപക അനധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ല: വിദ്യാഭ്യാസമന്ത്രി

4

ഇതിലൂടെ ടി എൻ ആർ ടി സി യുടെ വരുമാനം കൂട്ടിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ ചൂണ്ടി കാട്ടുന്നത്. കോയമ്പത്തൂരിലെ ഉക്കടം ബസ് സ്റ്റാൻഡിൽ നിന്നും 40 - ൽ അധികം കെ എസ് ആർ ടി സി ബസുകൾ ആണ് സർവീസ് നടത്തിയിരുന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23 - നാണ് കെ എസ് ആർ ടി സി തമിഴ്നാട്ടിലേക്ക് ഉളള സർവീസ് നിർത്തി വെച്ചത്. മറ്റു സ്ഥലങ്ങളിൽ അതിർത്തി വരെ ബസുകളിൽ വന്ന് യാത്രക്കാർക്ക് മാറി കയറാനുള്ള സൗകര്യം ഉണ്ടെങ്കിലും വഴിക്കടവ് - നാടുകാണി അതിർത്തിയിൽ ഇത് ഇല്ല. വഴി കടവിൽ നിന്നും നാടുകാണി വരെ 17 കിലോ മീറ്റർ ദൂരം ടാക്സി വാഹനങ്ങളെ ആണ് ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത്.

Idukki
English summary
pepole's protest to against non-resumption of bus services at Idukki Chinnakanal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X