'സിപിഎം സമീപനം അപലപനീയം'; പ്രവർത്തകരെ കയറൂരിവിടരുത്'; ധീരജിന്റെ മരണത്തിൽ കെസിയുടെ പോസ്റ്റ്
'സിപിഎം സമീപനം അപലപനീയം'; പ്രവർത്തകരെ കയറൂരിവിടരുത്'; ധീരജിന്റെ മരണത്തിൽ കെസിയുടെ പോസ്റ്റ്
ഇടുക്കി: എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പ്രവര്‍ത്തകരെ കയറൂരിവിടുന്ന സി പി എം സമീപനം അപലപനീയമാണ്. ഇത് അവസാനിപ്പിക്കണമെന്ന് കെ സി വേണിഗോപാൽ പറഞ്ഞത്. തന്റെ ഫോസ് ബുക്ക് പോസ്റ്റിലൂടെയാണ് കെ സി വേണുഗോപാൽ ഈ പ്രതികരണം നടത്തിയത്.
എറണാകുളം മഹാരാജാസ്, കണ്ണൂര്‍ തളിപ്പറമ്പ്, കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സി പി എം - എസ് എഫ് ഐ അക്രമ സംഭവങ്ങള്‍ അപലപനീയമാണെന്ന് വേണുഗോപാൽ പോസ്റ്റിൽ കുറിച്ചു. സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സി പി എം കാണിക്കണം. ബി ജെ പി, എ സ്ഡി പി ഐ പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകരെ അരും കൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതു പോലൊരു പ്രതികരണം സി പി എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയ വാക്കുകൾ ഇങ്ങനെ ;-

ഇടുക്കി എഞ്ചിനീയറിങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ണൂര്‍ സ്വദേശിയായ ധീരജ് എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യ കരവും അപലപനീയവുമാണ്. അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ .എസ് .യു വും യൂത്ത് കോൺഗ്രസുമെന്നത് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയ്ക്കറിയാം.
പയ്യന്നൂരിലെ സജിത് ലാല്‍ മുതല്‍ ശരത് ലാലും കൃപേഷും ഉള്‍പ്പെടെ നിരവധി യുവ പോരാളികളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സി പി എമ്മിന്റെ ചോരക്കൊതി കൊണ്ടായിരുന്നു. അപ്പോഴെല്ലാം നിയമപരമായ വഴിയിലൂടെ മാത്രമാണ് ഞങ്ങള്‍ നേരിട്ടത്. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനോ സി പി എം ഓഫിസുകള്‍ തകര്‍ക്കാനോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല.
ഇടുക്കിയിലെ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഓഫിസുകളും കൊടി മരങ്ങളും സ്തൂപങ്ങളും നശിപ്പിക്കുന്ന വാര്‍ത്ത പുറത്തു വരികയാണ്. പ്രവര്‍ത്തകരെ കയറൂരിവിടുന്ന സി പി എം സമീപനം അപലപനീയം ആണ്, അവസാനിപ്പിക്കണം. ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അറുംകൊല ചെയ്ത സംഭവങ്ങളിൽ ഒന്നും ഇതു പോലൊരു പ്രതികരണം സി പി എമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കണം.
കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മേല്‍ കുതിര കയറാം എന്ന് സി പി എം കരുതരുത്.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സി പി എം കാണിക്കണം.
എറണാകുളം മഹാരാജാസിലും കണ്ണൂര്‍ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സി പി എം - എസ് എഫ് ഐ അക്രമ സംഭവങ്ങള്‍ അപലപനീയമാണ്.
ഓരോ മരണവും സൃഷ്ടിക്കുന്ന വേദനയെ ഒരേ അര്‍ത്ഥത്തില്‍, അതേ അളവില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു.
ഈ നിർഭാഗ്യകരം ആയ സംഭവത്തിന് ഉത്തരവാദികൾ ആയവരെ നിയമത്തിനു മുൻപിൽ കൊണ്ടു വരികയും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. അക്കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാട് ആണ് കോൺഗ്രസിന്റേതെന്ന് അടിവരയിട്ടു പറയുന്നു. - അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications