തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ അനിയനെ വിട്ടു നല്‍കണമെന്ന് മുത്തച്ഛന്‍
Recommended Video

തൊടുപുഴ: തൊടുപുഴയില്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട എഴുവയസുകാന്റെ അനിയനെ വിട്ടു തരണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു.നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നരവയസുകാരന്റെ സംരക്ഷണം ആരെ എല്‍പിക്കണം എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

അതേസമയം കുട്ടി മരിച്ചതോടെ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കും. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അമ്മയില്‍ നിന്നും പോലീസ് വീണ്ടും മൊഴിയെടുക്കും.. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി കുട്ടിയുടെ പോസ്റ്റുമാട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനെ കണ്ടും മൊഴിയെടുക്കും.കുട്ടിയ മര്‍ദ്ദിച്ചതിനു പിന്നാലെ അരുണ്‍ കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചിരുന്നതായും നേരത്തെ വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. അരുണിനെതിരെ നേരത്തെ തന്നെ പോസ്‌കോ ചുമത്തിയിരുന്നു.












Click it and Unblock the Notifications