Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ കോണ്‍ഗ്രസിന് പുതുതന്ത്രം; എംഎം മണിക്കെതിരെ പട്ടികയില്‍ മൂന്ന് യുവാക്കള്‍, 4 സീറ്റ് കിട്ടണം

ഇടുക്കി: ജില്ലയില്‍ കോണ്‍ഗ്രസ് പുതിയ തന്ത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പയറ്റുക എന്നറിയിരുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമെന്നാണ് വിവരം. മന്ത്രി എംഎം മണി മല്‍സരിക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തിലും പരിഗണിക്കുന്നത് മൂന്ന് യുവാക്കളെയാണ്. കൂടാതെ ഇടുക്കി മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുവാങ്ങണമെന്നും ഡിസിസി നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.

1

ദേവികുളം മണ്ഡലത്തില്‍ എകെ മണിയെ മല്‍സരിപ്പിക്കില്ല. അഡ്വ. രാജാറാം, ഡി കുമാര്‍, മുത്തുരാജ് എന്നിവരാണ് പട്ടികയിലുള്ളത്. പീരുമേടില്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ്, കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് എന്നിവരാണ് സാധ്യതാ പട്ടികയില്‍. സാധാരണ ഈ മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇടുക്കി ജില്ലയില്‍ മല്‍സരിക്കുന്നത്. അതേസമയം, ഇത്തവണ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് തിരുച്ചുവാങ്ങണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. എന്നാല്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് ഇവിടെ എംഎല്‍എമാരില്ല. ഇത്തവണ മാറണമെന്ന് ഡിസിസി നേതൃത്വത്തിന് ഉറച്ച തീരുമാനമുണ്ട്. ഗ്രൂപ്പിസം പൂര്‍ണമായും ഒഴിവാക്കണമെന്നും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

2001 മുതല്‍ ഇടുക്കി മണ്ഡലത്തില്‍ തുടര്‍ച്ചയായി മല്‍സരിച്ചത് റോഷി അഗസ്റ്റിനാണ്. 2016 വരെ മികച്ച വിജയം അദ്ദേഹം നേടുകയും ചെയ്തു. ഇപ്പോള്‍ റോഷി അഗസ്റ്റിനും ജോസ് കെ മാണിയുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. ഈ സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് പിജെ ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. കൊടുക്കരുതെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ആവശ്യപ്പെടുന്നു. 1991ല്‍ റോസമ്മ ചാക്കോയാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+