Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രോഗി പകര്‍ത്തുക 406 പേരിലേക്ക്, അതും 30 ദിവസത്തില്‍! എന്തുകൊണ്ട് സാമൂഹ്യ അകലവും മാസ്കും നിര്‍ണായകം...

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ഒരു കുറവും ഇല്ലാതെ തുടരുകയാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട പ്രതിദിന കണക്കിലും രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍ ആണ്. ഈ കണക്കുകള്‍ കൃത്യമല്ലെന്നും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

Recommended Video

cmsvideo
    1 Covid patient can infect 406 if physical distancing measures are not followed, says govt

    നിലവിലെ കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ മാസ് വാക്‌സിനേഷന്‍ മാത്രമാണ് ഏകപോംവഴി എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അത് പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ എന്ത് ചെയ്യണം? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാം...

    നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

    ഒന്നില്‍ നിന്ന് 406 ലേക്ക്

    ഒന്നില്‍ നിന്ന് 406 ലേക്ക്

    കൊവിഡ്19 ബാധിച്ച ഒരാള്‍ക്ക് ഒരു മാസം കൊണ്ട് 406 പേരിലേക്ക് രോഗം പടര്‍ത്താന്‍ ആകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കൃത്യമായ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചില്ലെങ്കിലത്തെ സ്ഥിതിയാണിത്. അപ്പോള്‍ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ എന്ത് ചെയ്യണം?

    സാമൂഹിക അകലവും മാസ്‌കും

    സാമൂഹിക അകലവും മാസ്‌കും

    സാമൂഹിക അകലം പാലിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം മാസ്‌ക് ധരിക്കുകയും ചെയ്യണം. രോഗബാധ തുടങ്ങിയ കാലം മുതല്‍ സര്‍ക്കാരുകള്‍ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇപ്പോഴും, ഇക്കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ രോഗവ്യാപനം തടയാന്‍ ആകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

    മുന്‍കരുതല്‍ എടുത്താല്‍

    മുന്‍കരുതല്‍ എടുത്താല്‍

    മേല്‍പറഞ്ഞ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ രോഗവ്യാപനം വലിയ തോതില്‍ കുറയ്ക്കാനാകും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ രോഗവ്യാപനം അമ്പത് ശതമാനം ഒരു മാസം കൊണ്ട് 15 പേരിലേക്ക് എന്ന നിലയില്‍ കുറയ്ക്കാനാകും എന്നും അദ്ദേഹം പഠനങ്ങളെ മുന്‍നിര്‍ത്തി പറയുന്നു.

    എന്ത് ഫലം

    എന്ത് ഫലം

    രോഗബാധിതനായ വ്യക്തിയുടെ ഫിസിക്കല്‍ എക്‌സ്‌പോഷര്‍ 50 ശതമാനം കുറച്ചാല്‍ തന്നെ രോഗം പടരുന്നവരുടെ എണ്ണം 15 ആയി കുറയും. ഫിസിക്കല്‍ എക്‌സ്‌പോഷര്‍ 75 ശതമാനം കുറയ്ക്കാനായാല്‍ മുപ്പത് ദിവസത്തില്‍ പരമാവധി രണ്ടര ആളുകള്‍ക്കേ രോഗം പടരാന്‍ സാധ്യതയുള്ളു എന്നും അദ്ദേഹം പറയുന്നു.

    രണ്ട് കാര്യങ്ങള്‍

    രണ്ട് കാര്യങ്ങള്‍

    രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ഒരു വശത്ത് ക്ലിനിക്കല്‍ മാനേജേമെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ കൊവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിലും ശ്രദ്ധ ചെലുത്തണം എന്ന് അദ്ദേഹം പറയുന്നു. മാസ്‌കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

    മാസ്‌കിന്റെ കാര്യം

    മാസ്‌കിന്റെ കാര്യം

    ഹോം ഐസൊലേഷന്റെ കാര്യത്തിലും മാസ്‌ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറയുന്നു. ആറടി അകലെ നിന്നാല്‍ പോലും രോഗ സാധ്യത കൂടുതലാണ്. മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചില്ലെങ്കില്‍ മറ്റുള്ളവരില്‍ രോഗം പടരാനുള്ള സാധ്യത 90 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    മാസ്‌ക് ധരിച്ചാല്‍ പോലും

    മാസ്‌ക് ധരിച്ചാല്‍ പോലും

    രോഗബാധയില്ലാത്ത ഒരാള്‍ മാസ്‌ക് ധരിച്ചിട്ടുണ്ട് എന്ന് കരുതുക. രോഗം ബാധിച്ച ആള്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നും. അങ്ങനെങ്കില്‍ പോലും രോഗ പടരാന്‍ 30 ശതമാനം സാധ്യതയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രണ്ട് പേരും മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കില്‍ രോഗവ്യാപനത്തിന്‌റെ സാധ്യത വെറും 1.5 ശതമാനം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

    രണ്ടും ശ്രദ്ധിച്ചാല്‍

    രണ്ടും ശ്രദ്ധിച്ചാല്‍

    ആറടി ദൂരം എന്നത് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങില്‍ കൃത്യമായി പാലിക്കുക എന്നതും മാസ്‌ക് ധരിക്കുക എന്നതും ആണ് ലാവ് അഗര്‍വാള്‍ മുന്നോട്ട് വയ്ക്കുന്ന കാര്യം. ഇത് രണ്ടും കൃത്യമായി പാലിച്ചാല്‍ രോഗവ്യാപനം വലിയ തോതില്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

    സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+