
അംബാനിയുടെ സുരക്ഷാ ഗാർഡുമാർ ഓടിക്കുന്നത് 10 കോടിയുടെ വാഹനം; ഡ്രൈവർമാരുടെ ശമ്പളവും ഞെട്ടിക്കും
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ജീവിതം എത്രമാത്രം ആഡംബബരം ആണെന്ന് പറയേണ്ടതില്ലല്ലോ. കോടികൾ വില വരുന്ന വാഹനങ്ങളാണ് അംബാനിയുടെ കാർ ശേഖരത്തിൽ ഉള്ളത്. അത്യാഡംബര കാറുകളായ റോൾസ് റോയ്സ്, ബെൻസ് കാറുകൾ എല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. 13 കോടി വില വരുന്ന റോൾസ് റോയ്സ് എസ് യു വിയും ഈ വർഷം ആദ്യം മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു, രാജ്യത്തെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്നാണിത്.

ആഡംബരങ്ങൾക്കൊപ്പം വലിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള വാഹനങ്ങളും അംബാനിയുടെ പക്കൽ ഉണ്ട്. ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വ്വം പൗരൻമാരിൽ ഒരാളായ അംബാനിയുടെ സെക്യൂരിറ്റി ഗാർഡുമാർ പോലും കോടികളുടെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിന്ന അംബാനി കുടുംബത്തോടൊപ്പം സെക്യൂരിറ്റി ഗാർഡുകളുടെ വാഹന വ്യൂഹവും അനുഗമിക്കാറുണ്ട്. സുരക്ഷാ ഗാർഡുമാരുടെ വാഹനങ്ങൾക്കടക്കം ഭീമമായ തുകയാണ് അംബാനി ചെലവഴിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ 10 കോടി വരെ വിലയുള്ള കാറുകൾ ഉണ്ടത്രേ. അംബാനിയുടെ എസ് യു വികളുടെ വ്യൂഹത്തിൽ ഏറ്റവും വിലയേറിയ ചില ജി-വാഗനുകൾ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്കാരുടെ പണമാണ് യുഎഇയിലെ ഈ എമിറേറ്റ്‌സിനെ സമ്പന്നമാക്കുന്നത്; കോടികളുടെ വിവാഹങ്ങള്‍

മെഴ്സിഡസ് ബെൻസ് ജി63, ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്,ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്,BMW X5, ഫോർഡ് എൻഡവർ എന്നീ വാഹനങ്ങളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. വാഹനങ്ങൾ മാത്രമല്ല കേട്ടോ അംബാനിയുടെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരും ചില്ലറക്കാരല്ല. വിദേശത്ത് വെച്ച് പ്രത്യേക പരിശീലനം ലഭിച്ച മികച്ച ആളുകളെയാണ് ഡ്രൈവർമാരായി നിയോഗിച്ചിരിക്കുന്നത്. 88 ബില്യൺ ഡോളർ ആസ്ഥിയുള്ള മുകേഷ് അംബാനിയുടെ ജീവന് ഓരോ നിമിഷവും ഭീഷണിയുണ്ട്. ആ ഭീഷണികളെ നേരിടാൻ കഴിവുള്ള വിദഗ്ദരായ ഡ്രൈവർമാർ ആണ് ഇവർ. രണ്ടര ലക്ഷത്തിലേറെയാണ് ഇവരുടെ ശമ്പളമത്രേ.

ഫോബ്സ് പട്ടികയിൽ രണ്ടാമത്
രാജ്യത്തെ ഏറ്റവും സമ്പന്നരായവരുടെ ഫോബ്സ് പട്ടികയിൽ മുകേഷ് അംബാനി രണ്ടാം സ്ഥനത്ത് . 100 പേരുടെ പട്ടികയാണ് ഫോബ്സ് പുറത്തുവിട്ടത്. 710,723.26 കോടി രൂപയുടെ (88 ബില്യണ്‍ ഡോളര്‍) ആസ്തിയാണ് അംബാനിക്കുള്ളത്. അതേ സമയം ഈ വര്‍ഷം അംബാനിയുടെ ആസ്തിയില്‍ രണ്ട് ശതമാനത്തിന്റെ ഇടിവുണ്ടായി.പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഗൗതം അദാനിയാണ്.1,211,460.11 കോടി രൂപയുടെ ആസ്തിയാണ് (150 ബില്യണ്‍ ഡോളര്‍) അദാനിക്കുള്ളത്.
എല്ലാം ഒരു വിരല്‍തുമ്പില്‍: ഖത്തറില്‍ സൂപ്പർതാരം ആലപ്പുഴക്കാരന്‍ നിയാസ് അബ്ദുള്‍ റഹ്മാന്‍