രാഹുൽ ഗാന്ധി തുന്നിയ ചെരുപ്പിന് പൊന്നുംവില നൽകാൻ ആളുകൾ; 10 ലക്ഷം വരെ വില പറഞ്ഞു, പക്ഷേ!
സുൽത്താൻപുർ: രാഹുൽ ഗാന്ധി ചെരുപ്പ് തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജൂലായ് 26 ന് ആയിരുന്നു സംഭവം. ഒരു ചെറിയ കടയിൽ കയറി രാഹുൽ ചെരുപ്പ് തുന്നുകയായിരുന്നു. ഈ സംഭവത്തോടെ റാം ചേത് എന്ന വളരെ സാധാരണക്കാരനായ മനുഷ്യന്റെ ജീവിതം തന്നെ മാറിമറിഞ്ഞു.
ഉത്തർപ്രദേശിൽ റോഡരികലെ ചെറിയ കടയിലിരുന്നാണ് റാം ചേത് വർഷങ്ങളായി ചെരുപ്പ് തുന്നത്. ഇന്ന് അദ്ദേഹത്തെ കാണാനും സെൽഫിയെടുക്കാനുമൊക്കെ നിരവധി പേരാണ് എത്തുന്നത്. എല്ലാം രാഹുൽ നന്നുപോയതിന് പിന്നാലെയാണ്. സുൽത്താൻപൂരിലെ കോടതിയിൽ ഹാജരായി വരുമ്പോഴാണ് വഴിയിലെ ചെരുപ്പ് തുന്നുന്ന കട രാഹുൽ കണ്ടത്.

റാം ചേതിന്റെ കടയായിരുന്നു അത്. അവിടെയിറങ്ങിയ രാഹുൽ വീട്ടിലെ വീട്ടിലെ വിശേഷങ്ങളും തൊഴിലിൽ നേരുന്ന പ്രശ്നങ്ങളുമൊക്കെ ചോദിച്ചറിഞ്ഞു. ചെരുപ്പ് തുന്നാനും ഒട്ടിക്കാനും ഒക്കെ അദ്ദേഹം റാം ചേതിനൊപ്പം ചേർന്നു. രാഹുൽ വന്ന് ചെരുപ്പ് തുന്നിയ കട തേടി നിരവധിപേർ എത്തുന്നുണ്ട്. പലരും രാഹുൽ തുന്നിയ ചെരുപ്പ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു.
10 ലക്ഷം രൂപ വരെയാണ് ഈ ചെരുപ്പിന് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട തുക. എന്നാൽ രാഹുൽ തുന്നിയ ആ ചെരുപ്പ് വിൽക്കാൻ റാം തയ്യാറാല്ല. എത്ര വലിയ വില നൽകാമെന്ന് പറഞ്ഞാലും ചെരുപ്പ് നൽകില്ലെന്നാണ് റാം പറയുന്നത്. അത് ചില്ല് കൂട്ടിൽ സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
രാഹുൽ വന്ന് പോയതോടെ ഉദ്യോഗസ്ഥരും പ്രശ്നങ്ങൾ ചോദിച്ചെത്താൻ തുടങ്ങി. 2018 മേയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസിൽ ഹാജരാകാനാണ് രാഹുൽ സുൽത്താൻപുരിലെത്തിയത്. രാഹുലിന്റെ വരവോട് കൂടി റാമിന്റെ ജീവിതം മൊത്തം മാറി.
ഇപ്പോൾ റാമിന്റെ കൊച്ചു പീടികയിൽ രാഹുൽ അയച്ച് കൊടുത്ത തുന്നൽ മെഷീൻ ഉണ്ട്. ഇപ്പോൾ കൂടുതൽ ചെരുപ്പ് തുന്നാനാകുന്നുണ്ടെന്നും അദ്ദേഹം ജനങ്ങളുടെ നേതാവാണെന്നും റാം ചേതക് പറഞ്ഞു.












Click it and Unblock the Notifications