• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

10 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കും: 82 സീറ്റില്‍ 52 ഉം നേടുമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ഉടന്‍ വരാനിരിക്കുന്ന കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. ഏറ്റവും ശക്തമായ മത്സരം നടക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്ന ഹുബ്ബള്ളി ധാർവാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്ത് വിലകൊടുത്തും പിടിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ ജനങ്ങള്‍ വലിയ ദുരിതത്തിലാണെന്നും ഭരണ സമിതി എല്ലാ തലത്തിലും പരാജയപ്പെട്ടെന്നുമാണ് ധാര്‍വാഡില്‍ എത്തിയ കെപിസിസി മീഡിയ അനലിസ്റ്റ് പിഎച്ച് നീരലകേരി അഭിപ്രായപ്പെട്ടത്.

കളമറിഞ്ഞ് കളിക്കാന്‍ ഒസിയും ആര്‍സിയും; ഭീഷണി വിലപ്പോവില്ല, കാലുമാറ്റം ചെറുക്കാന്‍ പുത്തന്‍ പദ്ധതികളമറിഞ്ഞ് കളിക്കാന്‍ ഒസിയും ആര്‍സിയും; ഭീഷണി വിലപ്പോവില്ല, കാലുമാറ്റം ചെറുക്കാന്‍ പുത്തന്‍ പദ്ധതി

ഇരട്ട നഗരങ്ങളിലെ ബസ് റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനം പൂർണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. "തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അതിനെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റിയത് ലജ്ജാകരമാണ്," -കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ബിജെപിക്ക് കീഴിലുള്ള കോർപ്പറേഷൻ വെള്ളം, റോഡുകൾ, അഴുക്കുചാല്‍ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യവികനങ്ങള്‍ ഒരുക്കുന്നതിലും പൂര്‍ണ്ണ പരാജയമായിരുന്നു. ബിജെപി കോര്‍പ്പറേഷനെ 25 വര്‍ഷം പിറകിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു.

'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

''ബിആർടിഎസ്, സ്മാർട്ട് സിറ്റി, ഭൂഗർഭ ഡ്രെയിനേജ് തുടങ്ങിയ പദ്ധതികൾ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. അവ ജനങ്ങൾക്ക് ഒരു ശാപം പോലെയായി മാറി "-അദ്ദേഹം പറഞ്ഞു. വൃത്തികൾക്കായി അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും അക്കൗണ്ടുകളിൽ പൊരുത്തക്കേടുകളുണ്ട്. ഇത് സംബന്ധിച്ച് ഒരു ധവളപത്രം പുറത്തിറക്കാൻ ഞാൻ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനോട് ആവശ്യപ്പെടുന്നു. ഇരട്ടനഗരങ്ങൾക്ക് ഒരു റിംഗ് റോഡ് നൽകുമെന്ന് ബിജെപി സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല.

ഞങ്ങൾ അധികാരത്തിൽ വന്നാൽ നഗരങ്ങളിൽ ഒരു മെട്രോ റെയിൽ സ്ഥാപിക്കാൻ കോൺഗ്രസിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിൽ ആളുകൾ മടുത്തു. ജനം അവര്‍ക്കെതിരായി വോട്ട് ചെയ്യും. 82 വാർഡുകളിൽ 52 ലും കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് നേതാക്കളായ ഐജി. സനദി, മുൻ എംപി രാജു എച്ച്എം, എസ്.കെ. പവാർ, ഗുണബായ് ബാർജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. . ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്വത്ത് നികുതിയില്‍ 50 ശതമാനം ഇളവ് നടപ്പില്‍ വരുത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

cmsvideo
  മൂന്നാം തരംഗം കേരളത്തിന് കൂടുതൽ അപകടകരമാകുമോ ? | ഡോ.വിജയകുമാർ പറയുന്നു | Oneindia Malayalam
  English summary
  10 years of BJP rule will come to an end: Congress to win 52 out of 82 seats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X