സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 114 കോടി വാക്സിൻ സൗജന്യമായി നൽകി: ആരോഗ്യമന്ത്രാലയം
ദില്ലി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 114 കോടി വാക്സിൻ സൗജന്യമായി നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേന്ദ്രം നൽകിയ വാക്സിൻ ഡോസുകളിൽ 14 കോടി ഡോസുകൾ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പക്കൽ ഇനി ബാക്കിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാൻ വേണ്ടിയുള്ള നടപടികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ശ്രമഫലമായി നടക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 114 കോടി വാക്സിൻ സൗജന്യമായി നൽകിയിട്ടുണ്ട്. കേന്ദ്രം നൽകിയ വാക്സിൻ ഡോസുകളിൽ 14 കോടി ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പക്കൽ ഇനി ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കയ്യിലുള്ള വാക്സിനുകളനുസരിച്ച് വാക്സിനേഷൻ ഡ്രൈവുകൾ ഊർജിതമാക്കാനും നിർദ്ദേശമുണ്ട്. രാജ്യവ്യാപക വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനുകൾ സൗജന്യമായാണ് ലഭ്യമാക്കുന്നതെന്നും കേന്ദ്രം പറയുന്നു. നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന 75 ശതമാനത്തോളം വാക്സിനുകൾ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും നേരിട്ടാണ് വിതരണം ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു .

അതിനിടെ, സൗജന്യ വാക്‌സിൻ കാമ്പയിനിന്റെ ഭാഗമായി പ്രതിദിനം 2.5 കോടി വാക്‌സിൻ ഡോസുകൾ വരെ രാജ്യത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. ഇനി നമ്മുടെ ലക്ഷ്യം ഡോർ-ടു-ഡോർ വാക്‌സിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഉദ്ദേശ്യത്തോടെയും ഉത്സാഹത്തോടെയും നാം ഓരോ വീടുകളിലും എത്തണം.
എല്ലാ ഗ്രാമങ്ങളിലും ടൗണുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഓരോ ഗ്രാമങ്ങൾക്കും അതിന് യോജിച്ച ഉപായങ്ങളും തന്ത്രങ്ങളും പ്രയോഗിക്കാമെന്നും മോദി പറഞ്ഞു. ഇതിനായി 25 പേരടങ്ങുന്ന സംഘത്തെ നിയമിക്കാം. എൻസിസി, എൻഎസ്എസ് സംഘടനകളുടെ സഹായം തേടാം. കൂടുതൽ ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വെർച്വൽ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത് . വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് ജനങ്ങളെയെത്തിക്കാൻ വേണ്ട നടപടികൾ ഇതുവരെ സ്വീകരിച്ച് കഴിഞ്ഞു. ഇനി ഓരോ വാതിൽപടിയിലും വാക്‌സിൻ എത്തണം. ഓരോ വീടുകളുടെയും മുമ്പിൽ വാക്‌സിൻ എത്തുന്ന രീതിയാണ് ഇനി പ്രാവർത്തികമാക്കേണ്ടതെന്നും നരേന്ദ്രമോദി വ്യക്തമാക്കി .












Click it and Unblock the Notifications