യുപിയില്‍ 12കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ 12 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മോനു സാഹ്നി, രാജന്‍ നിഷാദ്, കുന്ദന്‍ സിംഗ് എന്നീ യുവാക്കളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒരു പ്രതിയായ മോനു സാഹ്നിക്ക് പെണ്‍കുട്ടിയെ അറിയാമെന്നും ഇയാളാണ് പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയതെന്നും പൊലീസ് സൂപ്രണ്ട് ഗോപാല്‍ കൃഷ്ണ ചൗധരി പറഞ്ഞു. ഇയാളോടൊപ്പമുള്ള മറ്റ് രണ്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളെ ബിജെപി പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവെന്നും, ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ബലാത്സംഗികള്‍ക്കെതിരെ ജനങ്ങള്‍ നിലവിളിക്കുന്നു, എന്നാല്‍ അവരുടെ ആളുകളെ സംരക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിക്കുന്ന ജനങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.












Click it and Unblock the Notifications