കർണാടകയിൽ ദളിത് തൊഴിലാളികൾക്ക് നേരെ അതിക്രമം, 16 പേരെ കാപ്പിതോട്ടത്തിൽ പൂട്ടിയിട്ടു
കർണാടകയിൽ ബിജെപി നേതാവ് ദളിത് വിഭാഗത്തിൽപ്പെട്ട ആളുകളെ പൂട്ടിയിട്ടതായി പരാതി. ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. പതിനാറോളം ദളിത് വിഭാഗത്തിൽപ്പെട്ട ആളുകളെ ജഗദീഷ് ഗൗഡ തന്റെ കാപ്പിതോട്ടത്തിൽ പൂട്ടിയിട്ടുവെന്നാണ് പരാതി.
കൂട്ടത്തിൽ ഗർഭിണിയായ യുവതിക്ക് ഇയാളുടെ ആക്രമണത്തിൽ കുഞ്ഞിനെ നഷ്ടമായതായും പോലീസ് പറയുന്നു. യുവതി നിലവിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

അതേസമയം ജഗദീഷ ഗൗഡയുടെയും മകൻ തിലക് ഗൗഡയും ഒളിവിലാണ്. ദളിത് വിഭാഗത്തിനെതിരെ നടത്തിയ അതിക്രമത്തിനാണ് ഇരുവർക്കും എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. അതേസമയം, ജഗദീഷ് ഗൗഡ ബി.ജെ.പി നേതാവല്ലെന്നും വെറും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി അറിയിച്ചു. പാർട്ടി നേതാവ് വരസിദ്ധിയാണ് ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ജെനുഗദ്ദെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ദിവസ വേതനത്തിനായി ജോലി ചെയ്യുന്ന തൊഴിലാളികളാണ് അതിക്രമത്തിന് ഇരയായത്.
ജഗദീഷ് ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒക്ടോബറിന് കുറച്ച് ആളുകൾ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചെന്ന് പോലീസ് പറയുന്നു. പിന്നീട് ഗർഭിണിയായ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ചിക്കമംഗളൂരു പോലീസ് മേധാവിക്ക് പുതിയ പരാതി ലഭിക്കുകയായിരുന്നു. തന്നെ ഒരു ദിവസം വീടു തടങ്കലിൽ പാർപ്പിച്ചെന്നും ജഗദീഷ് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് യുവതി പറയുന്നു. രണ്ട് മാസം ഗർഭിണിയായിരുന്ന തനിക്ക്
തന്റെ കുട്ടിയെ മർദനം മൂലം നഷ്ടപ്പെട്ടന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് സംഭവസ്ഥലത്തിയെപ്പോഴാണ് പൂട്ടിയിട്ട നിലയിൽ ആളുകലെ കണ്ടെത്. 10 പേരെ മുറിയിൽ കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്.
ജഗദീഷ ഗൗഡയിൽ നിന്ന് തൊഴിലാളികൾ പണം കടം വാങ്ങിയിരുന്നതായി ചിക്കമംഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് പറഞ്ഞു. പണം കടം വാങ്ങിയ ചിലർ വീട് വിട്ടുപോയിരുന്നു. ഇതിനാൽ ബാക്കിയുള്ള ആളുകളെ ഇയാൾ പൂട്ടിയിടുകയായിരുന്നു












Click it and Unblock the Notifications