കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്; 18 എംഎല്‍എമാർ കൂറുമാറും, ആദ്യ പ്രമുഖനെത്തി

Google Oneindia Malayalam News

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പ്രമുഖ നേതാവ് പാർട്ടി വിട്ട് കോണ്‍ഗ്രസിലെത്തി. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അടുത്ത അനുയായിയും നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലക്കാരനുമായ യുബി ബർണാകറാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേർന്നത്. സംസ്ഥാനത്തെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഉന്നതനായ നേതാവ് കൂടിയാണ് ഇദ്ദേഹം. ബർണാകറിന്റെ വരവ് കോണ്‍ഗ്രസിനുള്ളില്‍ വലിയ ആവേശം നിറച്ചപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ ബി ജെ പി നടുങ്ങി. ഇതോടൊപ്പം തന്നെ 18 ബി ജെ പി-ജെ ഡി എസ് എംഎല്‍എമാരും പാർട്ടിയിലെത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.

സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ

സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, മുൻ സ്പീക്കർ കെ ബി കോളിവാദ് തുടങ്ങിയവർ ചേർന്ന് ബണകാറിന് ബെംഗളൂരുവിലെ പാർട്ടി ഓഫീസില്‍ വിപുലമായ സ്വീകരണമൊരുക്കി. ബി ജെ പിയിൽ നിന്നുള്ള ഒഴുക്കിന്റെ തുടക്കം മാത്രമാണിതെന്നായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഡികെ ശിവകുമാർ അവകാശപ്പെട്ടത്.

'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര'ലിബർട്ടി ബഷീർ ദിലീപ് പക്ഷത്തേക്ക് മാറി': അവിടെ നടന്നത് എന്ത്, ഞാന്‍ അനുഭവിച്ചത്: ബൈജു കൊട്ടാരക്കര

ആരും കോൺഗ്രസിൽ ചേരില്ലെന്നാണ് എല്ലാവരും പറയുന്നത്

'ആരും കോൺഗ്രസിൽ ചേരില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞങ്ങളോടൊപ്പം ചേരാൻ കാത്തിരിക്കുന്ന നേതാക്കളുടെ ഒരു നീണ്ട പട്ടികയുണ്ട്, "അദ്ദേഹം പറഞ്ഞു. ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നുമുള്ള 18 നിലവിലെ എംഎൽഎമാർ ഉൾപ്പെടെ 32 നേതാക്കൾ തന്റെ പാർട്ടിയിൽ ചേരാൻ കാത്തിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് എം.ലക്ഷ്മണും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

സഹോദരന്റെ വിവാഹം നടന്നില്ല; കൃപാസനത്തില്‍ പ്രാർത്ഥിച്ചു, പിന്നീട് നടന്നത്, വൈറലായി ധന്യയുടെ സാക്ഷ്യംസഹോദരന്റെ വിവാഹം നടന്നില്ല; കൃപാസനത്തില്‍ പ്രാർത്ഥിച്ചു, പിന്നീട് നടന്നത്, വൈറലായി ധന്യയുടെ സാക്ഷ്യം

 18 എം എൽ എമാരിൽ ആറ് പേർ ബി ജെ പിയിൽ

18 എം എൽ എമാരിൽ ആറ് പേർ ബി ജെ പിയിൽ നിന്നും ബാക്കിയുള്ളവർ ജെ ഡി എസിൽ നിന്നുമാണ്. അതുകൊണ്ട് ആരും കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ അർത്ഥമില്ല. എം‌ എൽ‌ എമാർ ഫെബ്രുവരിയിൽ മാത്രമേ കോണ്‍ഗ്രസില്‍ ചേരൂ. മറ്റുള്ളവർക്ക് ഞങ്ങളുടെ പാർട്ടിയുടെ സ്‌ക്രുട്ടിനി കമ്മിറ്റി അനുമതി നൽകിയാൽ മാത്രമേ പ്രവേശനം നല്‍കുകയുള്ളുവെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

Face Care: മുഖക്കുരുവിന്റെ പാടാണോ പ്രശ്നം: ഇതാ കറ്റാർവാഴയും ബദാമും ചേരുന്ന അത്ഭുത മരുന്ന് വീട്ടിലുണ്ടാക്കാം

ബി ജെ പിയെ ഞെട്ടിച്ചുകൊണ്ട് രണ്ടാഴ്ച മുമ്പാണ്

ബി ജെ പിയെ ഞെട്ടിച്ചുകൊണ്ട് രണ്ടാഴ്ച മുമ്പാണ് ബണകാർ പാർട്ടിയില്‍ നിന്നും രാജിവെച്ചത്. 1994-ൽ ബി ജെ പി സ്ഥാനാർത്ഥിയായും 2013-ൽ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കർണാടക ജനതാ പാർട്ടിയുടെ ടിക്കറ്റിലും രണ്ട് തവണ ഹിരേകെരൂർ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് ബണകാർ നിയമസഭയിലെത്തിയിരുന്നു.

യെദ്യൂരപ്പയ്‌ക്കൊപ്പം ബി ജെ പിയിൽ തിരിച്ചെത്തിയെങ്കിലും

യെദ്യൂരപ്പയ്‌ക്കൊപ്പം ബി ജെ പിയിൽ തിരിച്ചെത്തിയെങ്കിലും 2018ൽ കോൺഗ്രസിന്റെ ബിസി പാട്ടീലിനോട് നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. ജനതാദൾ സെക്യുലർ-കോൺഗ്രസ് സഖ്യസർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായ 2019-ൽ ബി ജെ പിയിലേക്ക് കൂറുമാറിയ 14 കോൺഗ്രസ് എം എൽ എമാരിൽ ഒരാളാണ് പാട്ടീൽ.

കർണാടക വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനും

കർണാടക വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനും വീരശൈവ ലിംഗായത്ത് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഡയറക്‌ടറുമായ ബണകാർ ഇരുപദവികളും രാജിവെച്ചിരുന്നു, യെദ്യൂരപ്പയും ബി ജെ പി യും പ്രധാന വോട്ട് ബാങ്കായതിനാൽ ഏറെ പ്രധാന്യത്തോടെ കണ്ടുകൊണ്ടിരുന്ന സ്ഥാപനമാണ് ഇത്. പാട്ടീലിന്റെ പ്രവേശനവും ബി ജെ പിയിൽ അദ്ദേഹം നേടിയ പ്രാധാന്യവും ബണക്കാർ ഉൾപ്പെടെയുള്ള പഴയ കാവൽക്കാരുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായി ഇതാണ് അദ്ദേഹത്തിന്റെ ബി ജെ പിയിൽ നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Senior BJP leader and Yeddyurappa confidant UB Barnakar joined Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X