ഇന്ത്യന്‍ സൈന്യം ഞെട്ടുന്നത് 58 വര്‍ഷങ്ങള്‍ക്ക് ശേഷം, 1963ലെ ഹെലികോപ്ടര്‍ അപകടം ആദ്യത്തേത്
ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത് ഇന്ത്യന്‍ സൈനിക മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. റാവത്ത് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ധീരന്മാരായ മറ്റ് സൈനിക ഉദ്യോഗസ്ഥരും ആ ഹെലികോപ്ടറിലുണ്ടായിരുന്നു. എന്നാല്‍ ഈ അപകടം ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് മറ്റൊരു ദുരന്ത ദിനം ഓര്‍മകള്‍ കൂടി സമ്മാനിക്കുന്നതാണ്. ഇത് ആദ്യമായിട്ടല്ല, ഇങ്ങനൊരു അപകടം സംഭവിക്കുന്നത്. സമാനമായ അപകടം 58 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചിരുന്നു. പൂഞ്ചില്‍ വെച്ച് 1963ല്‍ നടന്ന ആ അപകടത്തില്‍ ആറ് ഓഫീസര്‍മാരാണ് കൊല്ലപ്പെട്ടത്. അന്ന് ഇന്ത്യന്‍ സൈന്യത്തെയാകെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്.

ഇന്ത്യന്‍ സൈന്യം മുമ്പ് പല തവണ ഹെലികോപ്ടര്‍ അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്. എംഐ 17 വി5 ഹെലികോപ്ടറിന്റെ രണ്ടാമത്തെ മാത്രം അപകടമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന വാഹനങ്ങളിലൊന്നാണിത്. ട്രൂപ്പുകളെ പല സ്ഥലങ്ങളില്‍ എത്തിക്കാനും ചരക്ക് ഗതാഗതത്തിനും ഉപയോഗിക്കുന്നത് ഈ ഹെലികോപ്ടറാണ്. 1963ല്‍ എയറോസ്പട്യാലെ അലൂട്ടെ മൂന്ന് ഹെലികോപ്ടറായിരുന്നു ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചിരുന്നത്. ജമ്മു കശ്മീരിലെ പൂഞ്ചിലെ ടൗണിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ വിമാനം ഇടിച്ച് തകര്‍ന്നത്. അതില്‍ ആറ് പേരുണ്ടായിരുന്നു. ഈ യാത്രയാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചത്.
പൂഞ്ചിലെ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ നടക്കുന്ന പുതിയ നിര്‍മാണങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് ആറ് ഓഫീസര്‍മാര്‍ ഇവിടേക്ക് എത്തിയത്. ഇവിടെ പരിശോധനങ്ങള്‍ നടത്തിയ ശേഷം ഓഫീസര്‍മാര്‍ രണ്ടാമത്തെ ഔട്ട്‌പോസ്റ്റ് പരിശോധിക്കാനായി പോവുകയായിരുന്നു. ഇതിനിടെ പൂഞ്ച് നദിക്ക് കുറുകെയുള്ള ഹെലികോപ്ടര്‍ ടെലിഗ്രാഫ് ലൈനില്‍ ഉടക്കി പോവുകയായിരുന്നു. 200 അടി ഉയരത്തിലായിരുന്നു ആ സമയം ഹെലികോപ്ടര്‍. ഇതില്‍ ഇടിച്ചിറക്കിയത് പോലുള്ള അവസ്ഥയിലായിരുന്നു ഹെലികോപ്ടര്‍.
ലെഫ്റ്റനന്റ് ജനറല്‍ ദൗലത്ത് സിംഗ്, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, വെസ്റ്റേണ്‍ കമാന്‍ഡ്, എയര്‍ വൈസ് മാര്‍ഷല്‍ ഇഡബ്ല്യു പിന്റോ, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്, വെസ്റ്റേണ്‍ കമാന്‍ഡ്: ലെഫ് ജനറല്‍ ബിക്രം സിംഗ്, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്, 15 കോര്‍പ്പ്‌സ്: മേജര്‍ ജനറല്‍ കെഎന്‍ഡി നാനാവതി, മിലിട്ടറി ക്രോസ്, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് 25 ഇന്‍ഫാന്‍ഡ്രി ഡിവിഷന്‍ എസ്ആര്‍ ഒബ്രോയ്, മിലിട്ടറി ക്രോസ്, കമാന്‍ഡര്‍ 93 ഇന്‍ഫാന്‍ഡ്രി ബ്രിഗേഡ് ആന്‍ഡ് ഫ്‌ളൈറ്റ് ലെഫ് എസ്എസ് സോധി എന്നിവരാണ് ഈ ദാരുണമായ അപകടത്തില്‍ കൊല്ലപ്പെട്ടത്.
അന്നോളം പ്രതിരോധ മേഖലയ്ക്ക് അപരിചിതമായ തരത്തിലുള്ള ദുരന്തമായിരുന്നു അത്. ഇന്ത്യന്‍ സൈന്യവും പ്രതിരോധ മേഖലയും സര്‍ക്കാരും ഒരുപോലെ ജാഗ്രത കാണിക്കാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടു. പ്രതിരോധ മന്ത്രി യശ്വന്തറാവു ചവാന്‍ ആശങ്കകള്‍ അടിസ്ഥാനമുള്ളതാണെന്ന് അംഗീകരിച്ചു. ഇതിന് പിന്നാലെ അപകട കാരണം കണ്ടെത്താന്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ വൈസ് മാര്‍ഷല്‍ രാമസ്വാമി രാജാറാമിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു ഇത് അന്വേഷിച്ചത്.
രക്തസാക്ഷിത്വം വരിച്ച ഉദ്യഗോസ്ഥരുടെ ഓര്‍മയ്ക്കായി പൂഞ്ചില്‍ 1980ല്‍ ഒരു സ്മാരകവും പണിതിരുന്നു. ലെഫ് ജനറല്‍ ദൗലത്ത് സിംഗ്, ലെഫ് ജനറല്‍ ബിക്രം സിംഗ്, എയര്‍ വൈസ് മാര്‍ഷല്‍ ഇഡബ്ല്യു പിന്റോ എന്നിവര്‍ പരമ വിശിഷ്ട സേവാ മെഡല്‍ മരണാനന്തരം നല്‍കുകയും ചെയ്തു.












Click it and Unblock the Notifications