കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കോടിയുടെ തട്ടിപ്പ്; ഫ്രീഡം 251ന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ നോയിഡയില്‍ അറസ്റ്റില്‍

Google Oneindia Malayalam News

നോയിഡ: ലോകത്തില്‍ ഏറ്റവും വിലക്കുറവില്‍ മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് അവകാശപ്പെട്ട് ബുക്കിംഗ് സ്വീകരിച്ച റിംഗ് ബെല്ലിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ വഞ്ചനക്കുറ്റത്തിന് അറസ്റ്റില്‍. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്‌സ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 251 രൂപ നിരക്കില്‍ മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന അവകാശപ്പെട്ട് ശ്രദ്ധ നേടിയ കമ്പനിയുടെ സ്ഥാപകനാണ് മോഹിത് ഗോയല്‍.

arrest

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ദുബായ് ഡ്രൈ ഫ്രൂട്ടസ് ആന്‍ഡ് സ്‌പൈസസ് ഹബ്ബ് എന്ന പേരില്‍ ഗോയര്‍ അഞ്ച് പേരോടൊപ്പം ചേര്‍ന്ന് കമ്പനി നടത്തുന്നുണ്ട്. നോയിഡയിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതോടെയാണ് പൊലീസ് കമ്പനിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

4 എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കില്ല, ലീഗ് തീരുമാനം ഇങ്ങനെ, കൂടുതല്‍ ചോദിക്കുന്നത് അഞ്ച് സീറ്റുകള്‍!!4 എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കില്ല, ലീഗ് തീരുമാനം ഇങ്ങനെ, കൂടുതല്‍ ചോദിക്കുന്നത് അഞ്ച് സീറ്റുകള്‍!!

കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലക്ക് ഡ്രൈ ഫ്രൂട്ട്‌സ് വാങ്ങും. ആദ്യം വിശ്വാസ്യത നേടുന്നതിനായി പണം സമയ ബന്ധിതമായി നല്‍കും. പിന്നീട് വലിയ തോതില്‍ ഡ്രൈ ഫ്രൂട്ട്‌സ് വാങ്ങിയതിന് ശേഷം 40 ശതമാനം വില നെറ്റ് ബാങ്കിംഗ് മുഖേന നല്‍കും.

കഴക്കൂട്ടത്ത് സുരേന്ദ്രനല്ല, വി മുരളീധരന്‍? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ കൈയ്യിൽ... ലക്ഷ്യം തലസ്ഥാനംകഴക്കൂട്ടത്ത് സുരേന്ദ്രനല്ല, വി മുരളീധരന്‍? അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ കൈയ്യിൽ... ലക്ഷ്യം തലസ്ഥാനം

ബാക്കി തുകയ്ക്ക് ചെക്ക് കൈമാറുകയാണ് പതിവ്. ഈ ചെക്കുകള്‍ ബാങ്കില്‍ നിന്ന് മടങ്ങിയതോടെയാണ് വ്യാപാരികള്‍ പരാതിയുമായി രംഗത്തെത്തുന്നത്. കമ്പനി വിലയ്ക്ക് വാങ്ങിയ ഡ്രൈ ഫ്രൂട്ട്‌സുകള്‍ തട്ടിപ്പുകാര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തു. വലിയ തുകയാണ് ഇങ്ങനെ ഇവര്‍ സമ്പാദിച്ചത്. ഞായറാഴ്ചയാണ് മോഹിത് ഗോയലിനെയും പങ്കാളികളെയും നോയിഡ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കണ്ണൂരിൽ വമ്പൻ മാറ്റങ്ങളുമായി സിപിഎം; തളിപ്പറമ്പിൽ ഇത്തവണ എംവി ഗോവിന്ദനെ ഇറക്കും, പുതിയ നീക്കംകണ്ണൂരിൽ വമ്പൻ മാറ്റങ്ങളുമായി സിപിഎം; തളിപ്പറമ്പിൽ ഇത്തവണ എംവി ഗോവിന്ദനെ ഇറക്കും, പുതിയ നീക്കം

കിടിലൻ നീക്കവുമായി സിപിഎം; ആര്യയ്ക്ക് പിന്നാലെ ബാലസംഘം നേതാവിനെ നിയമസഭയിലെത്തിക്കും?ഇറങ്ങുന്നത് രൺദീഷ്കിടിലൻ നീക്കവുമായി സിപിഎം; ആര്യയ്ക്ക് പിന്നാലെ ബാലസംഘം നേതാവിനെ നിയമസഭയിലെത്തിക്കും?ഇറങ്ങുന്നത് രൺദീഷ്

കര്‍ഷക സമരം: സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ 4 അംഗങ്ങളും കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍കര്‍ഷക സമരം: സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ 4 അംഗങ്ങളും കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍

പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്

English summary
200 crore fraud case; Mohit Goyal, founder of Freedom 251 arrested in Noida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X