ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ്: ഉമർ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി
ദില്ലി: 2020ലെ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥി നേതാവായ ഖാലിദ് സൈഫിയേയും ദില്ലി കാര്‍കാര്‍ദൂമ കോടതി കുറ്റവിമുക്തനാക്കി. ദില്ലിയിലെ ചാന്ദ്ബാഗില്‍ കല്ലേറ് നടത്തിയെന്ന കേസില്‍ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചുവെങ്കിലും പുറത്തിറങ്ങുക സാധ്യമല്ല. മറ്റൊരു കേസിലും ഉമര്‍ ഖാലിദും ഖാലിദ് സൈഫിയും ജാമ്യം നേടേണ്ടതുണ്ട്.
യുഎപിഎ ചുമത്തിയ കേസില്‍ ഉമര്‍ ഖാലിദും ഖാലിദ് സൈഫിയും നിലയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തക്കതായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കല്ലേറ് കേസില്‍ ഇരുവരേയും കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ചാന്ദ്ബാഗില്‍ ദില്ലി കലാപ കാലത്ത് പോലീസിനെ വിന്യസിച്ചിരിക്കുന്നതിന് സമീപത്ത് ആള്‍ക്കൂട്ടത്തില്‍ കല്ലേറ് നടത്തി എന്നതാണ് ഉമറിനും സൈഫിക്കും മേല്‍ ചുമത്തിയിരുന്ന കേസ്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പുലസ്യ പ്രമചാലയാണ് ഉമര്‍ ഖാലിദിനേയും ഖാലിദ് സൈഫിയേയും വെറുതെ വിട്ടത്. ഇരുവരും കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മധുകര്‍ പാണ്ഡെ സ്ഥിരീകരിച്ചു. കര്‍വാള്‍ നഗര്‍ പോലീസ് ആണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കലാപമുണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, ആംസ് ആക്ട് അടക്കമുളള വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Hair care-മുടി മുട്ടറ്റം നീളണോ? മുടികൊഴിച്ചൽ തടയണോ? ഇതാണ് ആ ബെസ്റ്റ് മരുന്ന്












Click it and Unblock the Notifications