കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പ്; അടിമുടി പൊളിച്ചെഴുതാൻ ബിജെപി..ബിഹാറിലും യുപിയിലും

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംഘടന തലത്തിൽ വൻ പൊളിച്ചെഴുത്തിനൊരുങ്ങി ബി ജെ പി. കഴിഞ്ഞ ദിവസം പാർട്ടിയുടെ ഉന്നതാധികാര സമിതി പുനഃസംഘടിപ്പിച്ചിരുന്നു. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെ സമിതിയിൽ നിന്നും ഒഴിവാക്കിയെങ്കിലും കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഉൾപ്പെടെ കൂടുതൽ പുതുമുഖങ്ങളെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഉത്തർപ്രദേശ്, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സംഘടന തലത്തിൽ പുതിയ നിയമനങ്ങൾ നടടത്താനൊരുങ്ങുകയാണ് നേതൃത്വം.

ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

1

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വലിയ മുന്നേറ്റം കാഴ്ച വെച്ച മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കന, ഉത്തർപ്രദേശ്, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ പുതിയ നിയമനങ്ങൾ നടത്തുകയും നിരവധി പ്രമുഖരെ ഉൾപ്പെടെ സംഘടന പദവികളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിരുന്നു. കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നേതൃത്വം അത് തള്ളിയിരുന്നു.

2

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതോടെ നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന മുതിർന്ന നേതാവ് ബി എസ് യെദ്യൂരപ്പയെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടെയുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് യെദ്യൂരപ്പ. യെദ്യൂരപ്പയെ മാറ്റിയതിൽ നേരത്തേ സമുദായാംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ അതൃപ്തി മുതലെടുക്കാൻ കോൺഗ്രസ് ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യെഡ്ഡിയുടെ നിയമനം.

3

ഉത്തർപ്രദേശിൽ സ്വതന്ത്ര ദേവിന് പകരം പാർട്ടി അധ്യക്ഷനെ കണ്ടെത്തുന്നതിൽ ജാതി മത സമവാക്യങ്ങൾ നിർണായകമാകുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. 2014 ലും 2019 ലും ബി ജെ പിയുടെ ലോക്സഭ വിജയത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ച സംസ്ഥാനമാണ് യുപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80 ൽ 62 സീറ്റുകളും നേടാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. നേരത്തേ യുപിയുടെ ചുമതലയുണ്ടായിരുന്ന പാർട്ടി ജനറൽ സെക്രട്ടറിയായ സുനിൽ ബൻസാലിനെ തെലങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ കൂടിയാണ് ഇവ.

4

ബി ജെ പിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തീർക്കുന്നത് ബിഹാർ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 ൽ 31 സീറ്റുകളും ഇവിടെ നിന്ന് നേടാൻ ബി ജെപിക്ക് സാധിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ നിതീഷ്-ആർജെഡി മഹാസഖ്യസർക്കാർ വലിയ മുന്നേറ്റം ഉണ്ടാക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് രാഷ്ട്രയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ മുന്നാക്ക സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കി കൊണ്ട് തന്നെ പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും തയ്യാറെടുക്കുകയാണ് നേതൃത്വം. പുതിയ സംസ്ഥാന അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിക്കുന്നതിലും ഈ ഘടകങ്ങളെല്ലാം പരിഗണിക്കപ്പെട്ടേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബിഹാറിൽ 35 സീറ്റുകളാണ് ബി ജെ പി സ്വപ്നം കാണുന്നത്.

ഇനി വെറും 8 മാസം; 'യെദ്യൂരപ്പ കാർഡ്' ഇറക്കി ലിംഗായത്ത് വോട്ട് പിടിക്കാൻ കോൺഗ്രസ്ഇനി വെറും 8 മാസം; 'യെദ്യൂരപ്പ കാർഡ്' ഇറക്കി ലിംഗായത്ത് വോട്ട് പിടിക്കാൻ കോൺഗ്രസ്

5

ഛത്തീസ്ഗഢിലെ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ തിരിച്ച് വരവ് ലക്ഷ്യം വെച്ച് അടുത്തിടെ പുതിയ പ്രതിപക്ഷ നേതാവിനേയും പാർട്ടി അധ്യക്ഷനേയും ബിജെപി നിയമിച്ചിരുന്നു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ച പിന്നാലെ മറാത്ത നേതാവായ ചന്ദ്രകാന്ത് പാട്ടീലിനെ മാറ്റി പകരം ഒബിസി വിഭാഗക്കാരനായ ചന്ദ്രശേഖർ ബവൻകുലെയെ അധ്യക്ഷനാക്കിയിരുന്നു. സർക്കാർ വീണ ശേഷം ശിവസേനയ്ക്ക് ക്ഷീണം സംഭവിച്ചെങ്കിലും കോൺഗ്രസ്-എൻസിപി സഖ്യം സംസ്ഥാനത്ത് ഇപ്പോഴും ശക്തമാണെന്ന ആശങ്ക ബിജെപിക്കുണ്ട്.ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിലും ഉടൻ തന്നെ സംഘടന തലത്തിൽ പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

 'എന്തൊരു ഗിമ്മിക്ക് ആണ് മോദിജി,ഞാൻ ദില്ലിയിൽ തന്നെയുണ്ട്'; പരിഹസിച്ച് സിസോദിയ 'എന്തൊരു ഗിമ്മിക്ക് ആണ് മോദിജി,ഞാൻ ദില്ലിയിൽ തന്നെയുണ്ട്'; പരിഹസിച്ച് സിസോദിയ

English summary
2024 Lok Sabha elections; BJP to finish Revamp in Many states soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X