പറഞ്ഞത് പോലെ 38 പാര്‍ട്ടികള്‍; പ്രതിപക്ഷത്തിന് മറുപടിയായി എന്‍ഡിഎയുടെ ശക്തിപ്രകടനം
ന്യൂദല്‍ഹി: 'ഇന്ത്യ' എന്ന പേര് പ്രഖ്യാപനത്തോടെ അവസാനിച്ച പ്രതിപക്ഷത്തിന്റെ മഹായോഗത്തിന് പിന്നാലെ 38 പാര്‍ട്ടികളുടെ ശക്തിപ്രകടനവുമായി എന്‍ ഡി എ യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്ത എന്‍ ഡി എ യോഗത്തോടെ ഒരു വര്‍ഷം മാത്രം ശേഷിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് രാജ്യമൊരുങ്ങുകയാണ് എന്ന സൂചനയാണ് ദേശീയ രാഷ്ട്രീയത്തിന് ഈ ദിവസം സമ്മാനിക്കുന്നത്.
എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ ഭൂരിഭാഗവും ചെറിയ സഖ്യകക്ഷികളാണ്. ഇവയില്‍ പല പാര്‍ട്ടികള്‍ക്കും എം പിമാര്‍ പോലുമില്ല. ഇന്നത്തെ കൂടിക്കാഴ്ചയില്‍ തങ്ങളുടെ ലോക്സഭാ സീറ്റ് എന്ന മോഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എയിലെ കുഞ്ഞന്‍ പാര്‍ട്ടികള്‍. ബി ജെ പി ഇതിനകം തന്നെ മിക്ക സംസ്ഥാനങ്ങളിലും പ്രബലരാണ്. തെക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കന്‍ മേഖലകളില്‍ ബിജെപി തങ്ങളുടെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇടയില്‍ സ്വാധീനമുള്ള പാര്‍ട്ടികളെ കൂട്ടുപിടിച്ച് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തന്നെയാണ് ആത്യന്തികമായി ബി ജെ പിയുടെ ശ്രമം. ബിഹാറില്‍, നിതീഷ് കുമാര്‍ എല്ലാ പാര്‍ട്ടികളെയും മഹാഗത്ബന്ധനൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചിരാഗ് പാസ്വാന് ഒപ്പം ചേര്‍ന്നത് ബി ജെ പിക്ക് ആശ്വാസമാണ്.
ചിരാഗ് പാസ്വാനും അമ്മാവന് പശുപതി പരാസും തമ്മില്‍ അനുരഞ്ജനം നടത്താനാണ് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ ലോക് സംത പാര്‍ട്ടി (ഉപേന്ദ്ര സിംഗ് കുശ്വാഹ), വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടി (മുകേഷ് സഹാനി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ജിതിന് റാം മാഞ്ചി) എന്നിവര്‍ കൂടി എന്‍ ഡി എയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യയില്‍ നടന് പവന് കല്യാണിന്റെ ജനസേനയെയും കേരള കോണ്‍ഗ്രസ് (തോമസ്) വിഭാഗത്തെയുമാണ് ബി ജെ പി ലക്ഷ്യമിടുന്നത്.
'ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ പങ്കാളികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നത് അത്യധികം സന്തോഷമുള്ള കാര്യമാണ്. ഞങ്ങളുടേത് കൂടുതല്‍ ദേശീയ പുരോഗതിക്കും പ്രാദേശിക അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും ശ്രമിക്കുന്ന സഖ്യമാണ്,' എന്നാണ് യോഗത്തിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര ട്വീറ്റ് ചെയ്തത്.
അതേസമയം പ്രതിപക്ഷം ഐക്യപ്പെടുന്നതിന്റെ ഭയമാണ് എന്‍ ഡി എ യോഗത്തിന്റെ ആധാരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരിഹസിച്ചു. ഭിന്നിച്ച് നില്ക്കുന്ന എന്‍ ഡി എയെ യോജിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് വന്നിരിക്കുന്നത് ഇതിന്റെ ഉദാഹരണമാണ് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് അറിയില്ലെന്നും ഇന്ത്യയില്‍ ഇത്രയധികം രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍ ഉള്ളതായി തനിക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications