യുപിലെ ആശുപത്രിയിലെ മോക് ഡ്രില്ലില്‍ ഓക്‌സിജന്‍ കട്ട് ചെയ്തു, 22 രോഗികള്‍ ദാരുണമായി മരിച്ചു
ലഖ്‌നൗ: യുപിയിലെ ആശുപത്രിയില്‍ നടത്തിയ മോക്ഡ്രില്ലില്‍ 22 രോഗികള്‍ക്ക് ദാരുണാന്ത്യം. മോക്ഡ്രില്ലിന്റെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍ കട്ട് ചെയ്തതാണ് ദാരുണമായ മരണങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വകാര്യ നഴ്‌സിംഗ് ഡയറക്ടറാണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം ആഗ്രയിലാണ് സംഭവം നടന്നത്. 22 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍ ആരും മരിച്ചതായി വിവരം ലഭിച്ചിട്ടില്ല.

സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുതരമായ സംഭവമാണ് ഇതെന്നും, കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ അറിയാനാവുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പിഎന്‍ സിംഗ് പറഞ്ഞു. ശക്തമായ നടപടിയെടുക്കുമെന്ന് സിംഗ് പറഞ്ഞു. മോക് ഡ്രില്ലിന്റെ ഭാഗമായി അഞ്ച് മിനുട്ടോളം ഓക്‌സിജന്‍ വിതരണം കട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 22 രോഗികള്‍ വരെ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.
അതേസമയം ഓക്‌സിജന്റെ ക്ഷാമം ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് സംഭവം നടന്ന പരസ് ആശുപത്രിയിലെ ഡോക്ടര്‍ അരിഞ്ജയ് ജെയിന്‍ പറയുന്നത്. രോഗികളുടെ ബന്ധുക്കളോട് ഇവരെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് താന്‍ മോക് ഡ്രില്‍ നടത്തിയത് ജെയിന്‍ പറഞ്ഞു. ഇതിലൂടെ ആര്‍ക്കൊക്കെ ഓക്‌സിജന്‍ പ്രശ്‌നം നേരിടേണ്ടി വരുമെന്ന് കാണിക്കാനാണ് ശ്രമിച്ചത്. ആര്‍ക്കും ഈ മോക്ഡ്രിലിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അരിഞ്ജയ് ജെയിന്‍ പറഞ്ഞു.
Recommended Video
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
22 രോഗികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിടേണ്ടി വരുമെന്നും, മരിക്കുമെന്നും അറിയാമായിരുന്നു. ഇവരുടെ ശരീരം നിലനിറമാവാന്‍ തുടങ്ങിയെന്നും ജെയിന്‍ ഈ വീഡിയോയില്‍ പരയുന്നുണ്ട്. അതേസമയം ഓക്‌സിജന്‍ ക്ഷാമം കാരണം ഒരു മരണവും ആ ദിനത്തില്‍ രേഖപ്പെുത്തിയിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. ഈ വിഷയത്തില്‍ ഒരു അന്വേഷണം നടത്തും. തുടക്കത്തില്‍ മാത്രമാണ് ഓക്‌സിജന്‍ ക്ഷാമം സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications