കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ നിർമിത വാക്സിനുകൾക്കായി 25 ലോകരാജ്യങ്ങൾ കാത്തിരിക്കുന്നു: ഇന്ത്യൻ വിദേശകാര്യമന്ത്രി

Google Oneindia Malayalam News

ദില്ലി: 25 ലോകരാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള കൊവിഡ് വാക്സിനായി കാത്തിരിക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ഇതുവരെ 15 രാജ്യങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്തുുവെന്നും 25 രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭിക്കാൻ താൽപ്പര്യമുള്ള മൂന്ന് വിഭാഗങ്ങളുണ്ട് ഒന്ന് ദരിദ്ര രാജ്യങ്ങൾ, വില സെൻസിറ്റീവ് രാജ്യങ്ങൾ, മറുമരുന്ന് ഉണ്ടാക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിങ്ങനെയുള്ളവരാണ് ഇന്ത്യയിലെ വാക്സിൻ നിർമാതാക്കളുമായി നേരിട്ട് ഇടപെടുന്നത്.

സ്ഥാനാര്‍ഥി തീരുമാനം ഐശ്വര്യ കേരള യാത്രക്ക്‌ ശേഷം; വ്യക്തമാക്കി ധര്‍മ്മജന്‍സ്ഥാനാര്‍ഥി തീരുമാനം ഐശ്വര്യ കേരള യാത്രക്ക്‌ ശേഷം; വ്യക്തമാക്കി ധര്‍മ്മജന്‍

"ഞങ്ങൾ ഇപ്പോൾത്തന്നെ 15 ഓളം രാജ്യങ്ങളിലേക്ക് വിതരണം ചെയ്തുവെന്ന് ഞാൻ കരുതുന്നു. 25 ഓളം രാജ്യങ്ങൾ കൂടി ഇന്ത്യയിൽ നിന്നുള്ള വാക്സിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. എന്നാൽ അത് ചെയ്തത് ഇന്ന് ഇന്ത്യയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും "ജയ്ശങ്കർ പറഞ്ഞു. ചില ദരിദ്ര രാജ്യങ്ങൾക്ക് ഗ്രാന്റ് അടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്യുന്നുണ്ടെന്നും ചില രാജ്യങ്ങൾ വാക്‌സിൻ നിർമാതാക്കൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന വിലയ്ക്ക് തുല്യമായ തുക നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചില ലോക രാജ്യങ്ങൾ ഇന്ത്യൻ വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് കരാറിലേർപ്പെട്ടിട്ടുണ്ടെന്നും വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ കൈമാറ്റത്തിന് വേണ്ടി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 jaishankar6-15

രണ്ട് കൊവിഡ് വാക്സിനുകൾക്കായി കേന്ദ്രസർക്കാർ ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ, ഓക്സ്ഫോർഡിലെ കൊവിഷീൽഡ് എന്നിവ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്നു, ഇത് അടിയന്തര ഉപയോഗത്തിന് കീഴിൽ ജനുവരി 16 മുതൽ മുൻനിര ആരോഗ്യപ്രവർത്തകർക്കാണ് നൽകിവരുന്നത്.

English summary
25 countries in queue for ‘Made in India’ COVID-19 vaccine: Jaishankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X