'നിനക്ക് വേണ്ടി മരിക്കാന്‍ ഞാൻ തയ്യാറാണ്'; ആ പ്രണയ വിവാഹം അവസാനിച്ചത് കൊടും ക്രൂരതയിൽ
ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കുത്തിക്കൊന്നു. ഇക്കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുക്കളുടെ കൊടും ക്രൂരതയിൽ 25 - കാരനായ മാരേദ്പള്ളി സ്വദേശി ബില്ലാപുരം നാഗരാജു മരണപ്പെട്ടു.
തെലങ്കാനയിലെ സരൂര്‍നഗറില്‍ മുസ്ലീം യുവതിയായ അഷ്റിന്‍ സുല്‍ത്താനയെയണ് ഇദ്ദേഹം വിവാഹം ചെയ്തത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമികൾ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
വർഷങ്ങളോളം പ്രണയിച്ച് ഒടുവിൽ വിവാഹ ജീവത്തിലേയ്ക്ക് കടന്നവരായിരുന്നു നാഗരാജുവും അഷ്റിന്‍ സുല്‍ത്താനയും. കഴിഞ്ഞ ജനുവരി 22 - നാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്.

എന്നാൽ, അഷ്റിന്റെ സഹോദരനും സഹോദരീ ഭര്‍ത്താവിനും ഈ ബന്ധത്തിനോട് താൽപര്യം ഉണ്ടായിരുന്നില്ല. പ്രണയിച്ച് വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ ആയിരുന്നു യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നത്. ബുധനാഴ്ച രാത്രി നാഗരാജുവും ഭാര്യയും ബൈക്കില്‍ വരികയായിരുന്നു. ഇവരെ സ്‌കൂട്ടറിൽ എത്തിയ അഷ്‌റിന്റെ സഹോദരന്‍ സയ്യിദ് മോബിന്‍ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരാണ് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

പ്രതികൾ യുവാവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ, കത്തി കൊണ്ട് ശരീരത്തിൽ കുത്തി. റോഡിൽ വീണ യുവാവിനെ സഹായിക്കാനോ ആശുപത്രിയിൽ കൊണ്ടു പോകാനോ ആരും ഉണ്ടായില്ല. എന്നാൽ, ലോകത്തെ നടക്കുന്ന ദൃശ്യങ്ങള്‍ സംഭവത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

നാഗരാജിനെ ആക്രമിച്ചതിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്ന് ആരോപിച്ച് നാഗരാജുവിന്റെ കുടുംബം പ്രതിഷേധം നടത്തി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച് ബി ജെ പിയും പ്രതികരിച്ചിരുന്നു.
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

അതേസമയം, പൊലീസ് പറയുന്നത് ഇങ്ങനെ ; - 'സംഭവത്തിന് മതപരമായ ബന്ധങ്ങൾ ഒന്നും ഇല്ല. പ്രതികള്‍ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ചത്. ഇക്കാര്യം പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്'. എ സി പി ശ്രീധര്‍ റെഡ്ഡി അറിയിച്ചു. സംഭവത്തിൽ അഷ്റിന്റെ സഹോദരനും സഹോദരീ ഭര്‍ത്താവുമടക്കമുള്ള കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരിക്കാന്‍ പോലും തയ്യാറാണെന്ന് നാഗരാജു പറഞ്ഞിരുന്നു - ഭാര്യ
'മരിക്കാന്‍ പോലും തയ്യാറാണെന്നും ജീവിച്ചാലും മരിച്ചാലും നിന്നോടൊപ്പം മാത്രമാണെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. വിവാഹിതരായാല്‍ സഹോദരന്മാര്‍ ഉപദ്രവിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാൽ, അന്നൊക്കെ മരിക്കാന്‍ പോലും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ മൂലം അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു.

അതിനാല്‍, വിവാഹത്തിന് മാസങ്ങള്‍ മുമ്പ് തന്നെ മറ്റെവിടെയെങ്കിലും പോയി വിവാഹിതരാകാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഞങ്ങളേക്കുറിച്ച് എന്റെ കുടുംബത്തിന് വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന് കുത്തേറ്റ് റോഡിൽ വീണിട്ടും സഹായത്തിനായി അഭ്യര്‍ഥിച്ചിട്ടും ആരും സഹായക്കാന്‍ എത്തിയിരുന്നില്ല. കാഴ്ചക്കാരായി നോക്കി നിന്നവര്‍ സഹായിച്ചിരുന്നു എങ്കില്‍ അദ്ദേഹം ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല, ഇത്തരത്തിലൊരു കുറ്റകൃത്യം നടക്കുമ്പോള്‍ ആളുകള്‍ സഹായത്തിനായി എത്തണം'.
Recommended Video

റെയിൽവേസ്റ്റേഷനിൽ യുവതി നേരിട്ടത് ക്രൂര പീഡനം
ഹൈദരാബാദ്: ആന്ധ്രയിലെ റെയിൽവേസ്റ്റേഷനിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. റേപ്പല്ലി റെയിൽവേസ്റ്റേഷനിൽ ആയിരുന്നു സംഭവം നടന്നത്. അക്രമികൾ ഭർത്താവിനെയും മൂന്ന് കുട്ടികളെയും മർദിച്ച് അവശരാക്കി. തുടർന്ന് യുവതിയെ പ്ലാറ്റ്ഫോമിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ടു പോയായിരുന്നു പീഡനം. രണ്ട് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും മൂന്നാമൻ കുറ്റകൃത്യത്തിന് സഹായിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications