Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ലോക്സഭ, 29 നിയമസഭ സീറ്റ്; ഇന്ന് നടന്നത് ഉപതിരഞ്ഞെടുപ്പുകള്‍, ബംഗാളില്‍ ബിജെപിക്ക് അടിപതറുമോ?

കൊല്‍ക്കത്ത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നടന്നത് ശ്രദ്ധേയമായ ഉപതിരഞ്ഞെടുപ്പ് പോരാട്ടം. മൂന്ന് ലോക്സഭാ സീറ്റുകള്‍ക്കൊപ്പം 29 നിയമസഭ സീറ്റുകളിലേക്കുമായിരുന്നു ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. 13 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിലുമാണ് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ എംഎൽഎമാർ കൂറുമാറി ബി ജെ പിയിൽ ചേർന്നതോടെ മിക്കവാറും എല്ലാ നിയമസഭാ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇന്ന് നടന്ന വോട്ടെടുപ്പ് പൊതുവെ എല്ലായിടത്തും സമാധാനപരമായിരുന്നു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

ഹിമാചൽ പ്രദേശിലെ മാണ്ഡി മധ്യപ്രദേശിലെ ഖണ്ഡ്വ എന്നിവര്‍ക്ക് പുറമെ ദാദ്ര നഗർ ഹവേലിയിലുമാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. എംപിമാരുടെ മരണത്തെ തുടർന്നാണ് മൂന്ന് സീറ്റുകളിലും ഒഴിവ് വന്നത്. മാണ്ഡി എംപി രാംസ്വരൂപ് ശർമയും ഖണ്ട്വ എംപി നന്ദകുമാർ സിംഗ് ചൗഹാനും മാർച്ചിൽ മരിച്ചു, ദാദ്ര എംപിയായിരുന്ന മോഹൻ ദേൽക്കർ ഒരു മാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. മാണ്ഡിയും ഖണ്ട്വയും ബി ജെ പിയുടെ സിറ്റിങ് സീറ്റായിരുന്നപ്പോള്‍ ദൽക്കർ സ്വതന്ത്ര എംപിയായിരുന്നു.

ഏപ്രിൽ-മെയ് മാസങ്ങളിൽ

ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂലിന്റെ ഉദയൻ ഗുഹയെ 57 വോട്ടുകൾക്ക് ബി ജെ പി തോൽപ്പിച്ച കൂച്ച് ബിഹാറിലെ ദിൻഹതയിലേക്കുള്ളത് ഉൾപ്പെടെ നാല് ഉപതെരഞ്ഞെടുപ്പുകൾക്കാമ് ബംഗാളിൽ ഇന്ന് സാക്ഷ്യം വഹിച്ചത്. തന്റെ ലോക്‌സഭാ സീറ്റ് നിലനിർത്താൻ കേന്ദ്ര മന്ത്രിയായ നിസിത് പ്രമാണിക് രാജിവെച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ

അതേസമയം സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നിസിത് പ്രമാണിക്കിനെ തന്നെ ബിജെപി വീണ്ടും രംഗത്ത് ഇറക്കിയതോടെ മത്സരം ശക്ദമായി. സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപി രംഗത്ത് ഇറക്കിയ എംപിമാരിൽ പ്രമുഖനായിരുന്നു ജൂനിയര്‍ ആഭ്യന്തരമന്ത്രി എന്ന് അറിയപ്പെടുന്ന നിസിത് പ്രമാണിക്. നാദിയ ജില്ലയിലെ ശാന്തിപൂർ, യഥാക്രമം നോർത്ത്, സൗത്ത് 24 പർഗാനാസിലെ ഖർദ, ഗോസബ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റ് സംസ്ഥാനങ്ങള്‍.

ഏപ്രിൽ-മെയ് മാസത്തെ തിരഞ്ഞെടുപ്പിൽ

ഏപ്രിൽ-മെയ് മാസത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ച ശാന്തിപൂർ, ദിൻഹത മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നത് ബിജെപിയുടെ അഭിമാന പ്രശ്നമാണ്. തോല്‍വിയാണ് ഫലമെങ്കില്‍ തിരഞ്ഞെടുപ്പിലെ പരാജത്തിന് പിന്നാലെ നേതാക്കള്‍ കൂട്ടമായി തൃണമൂലിലേക്ക് മാറുന്ന പ്രവണത തുടരും. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളും ജയിക്കാന്‍ കഴിയുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു പ്രധാന മണ്ഡലം

സംസ്ഥാന മന്ത്രി സോവദേബ് ചതോപാധ്യായയെ മത്സരിക്കുന്ന ഖര്‍ദ സീറ്റാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു പ്രധാന മണ്ഡലം. നേരത്തെ അദ്ദേഹം ഭബാനിപൂരിൽ നിന്ന് വിജയിച്ചെങ്കിലും മമത ബാനര്‍ജിക്ക് മത്സരിക്കുന്നതിന് വേണ്ടി രാജിവെക്കുകയായിരുന്നു. മമത ബാനർജി നേരത്തെ നന്ദിഗ്രാമിൽ നിന്ന് ബിജെപിയുടെ സഹായി സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി തുടരാൻ ആറ് മാസത്തിനുള്ളിൽ നിയമസഭായിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതിനാല്‍ ശക്തികേന്ദ്രമായ ഭവാനിപ്പൂരില്‍ നിന്നും മത്സരിക്കുകയായിരുന്നു. മത്സരത്തില്‍ ബിജെപിയുടെ പ്രിയങ്ക ടിബ്രേവാളിനെ 58,832 വോട്ടുകൾക്ക് പരാജയപ്പെടുത്താനും മമതയ്ക്ക് സാധിച്ചിരുന്നു.

അസമിൽ കൊക്രജാർ ജില്ലയിലെ ഗോസൈഗാവ്,

അസമിൽ കൊക്രജാർ ജില്ലയിലെ ഗോസൈഗാവ്, ബക്‌സ ജില്ലയിലെ തമുൽപൂർ, ജോർഹട്ട് ജില്ലയിലെ മരിയാനി, തൗറ, ബാർപേട്ട ജില്ലയിലെ ഭവാനിപൂർ എന്നിങ്ങനെ അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. രണ്ടിടത്ത് സിറ്റിങ് എംഎല്‍എമാര്‍ മരിച്ചതിനാലും മൂന്നിടത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതോടെയുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണ്ണായകമാണ്. കര്‍ണാടകടയിലെ ഹംഗല്‍, സിന്ദ്ഗി, തെലങ്കാനയിലെ ഹുസൂര്‍, ആന്ധ്രയിലെ ബദ്വേല്‍, ആന്ധ്രപ്രദേശിലെ റൈഗാവ്, ജോബത്ത്, പൃഥ്വിപൂർ എന്നിവടങ്ങളിലുമാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+