Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സംഘത്തിനെതിരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍, നീചമായ ആക്രമണമെന്ന് പിണറായി

ആക്രമണം നടത്തിയ ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും, കേസെടുത്തതായും പോലീസ് അറിയിച്ചു. മേഖലയില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

CONGRESS CPM

ദില്ലി: ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിനെതിരായ ആക്രമണത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സെപാഹിജല ജില്ലയില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. കോണ്‍ഗ്രസിന്റെയും, ഇടത് പാര്‍ട്ടികളുടെയും എംപിമാരായിരുന്നു സംഘത്തിലുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ നെഹല്‍ചന്ദ്രനഗറില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് സംഘം കൃത്യമായി ഇടപെട്ടത് കൊണ്ടാണ് പ്രതിനിധി സംഘം സുരക്ഷിതമായി തിരിച്ചെത്തിയത്.

അതേസമയം ആക്രമണം നടത്തിയ ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും, കേസെടുത്തതായും പോലീസ് അറിയിച്ചു. മേഖലയില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

PINARAYI VIJAYAN

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. സംഘപരിവാര്‍ ഗുണ്ടകള്‍ ത്രിപുര സന്ദര്‍ശിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നീചമായ ആക്രമണമാണ് നടത്തിയതെന്ന് പിണറായി ട്വീറ്റ് ചെയ്തു. ത്രിപുരയില്‍ ക്രമസമാധാന നില പുനസ്ഥാപിക്കപ്പെടേണ്ടതുണ്ടെന്നും, ഭരണകൂട തീവ്രവാദത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും പിണറായി കുറിച്ചു.

Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍

കോണ്‍ഗ്രസ് എംപിയും ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലും ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചു. പോലീസ് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇടത്-കോണ്‍ഗ്രസ് പ്രതിനിധി സംഘം, തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങള്‍ പരിശോധിക്കാനെത്തിയതായിരുന്നു. അവര്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നു. പോലീസ് അത് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. ബിജെപി ഗുണ്ടകള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. അവരുടെ ജനാധിപത്യ വിരുദ്ധമായ, ഭീരുത്വം നിറഞ്ഞ നടപടിയെ പ്രതിരോധിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

ആക്രമണത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം വേണുഗോപാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മുദ്രാവാക്യം വിളികള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നിരുന്നുവെന്ന് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ പറയുന്നു. അക്രമികള്‍ തങ്ങളുടെ വാഹനങ്ങള്‍ തകര്‍ത്തുവെന്നും ഇവര്‍ പറഞ്ഞു.

നേരത്തെ ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷത്തോടെ തുടര്‍ ഭരണം സ്വന്തമാക്കിയിരുന്നു. 32 സീറ്റാണ് ബിജെപി നേടിയത്. 39 ശതമാനം വോട്ടും ബിജെപി നേടിയിരുന്നു. സിപിഎം പതിനൊന്ന് സീറ്റും, കോണ്‍ഗ്രസ് മൂന്ന് സീറ്റും നേടിയിരുന്നു. ഇവര്‍ സഖ്യമായിട്ടായിരുന്നു മത്സരിച്ചത്. തിപ്ര മോത്ത 13 സീറ്റും നേടിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+