കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വമ്പന്‍ സ്രാവുകള്‍' കോണ്‍ഗ്രസിലേക്ക്! മൂന്നും സിറ്റിങ്ങ് എംപിമാര്‍! ബിഹാറില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിഹാറില്‍ ബി ജെ പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് | Oneindia Malayalam

മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും കൈപ്പിടിയില്‍ ആക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ തേരോട്ടം തുടങ്ങിയത്.മൂന്ന് സംസ്ഥാനങ്ങളിലെ മിന്നുന്ന വിജയം രാജ്യത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെട്ടു.അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയും തെരഞ്ഞെടുപ്പ് വിജയത്തോടെ ചര്‍ച്ചയായി. ഇതോടെ കോണ്‍ഗ്രസ് വളര്‍ച്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ച് മറ്റുള്ള പാര്‍ട്ടികളില്‍ നിന്നടക്കം നിരവധി നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്.

അഭിനന്ദന്‍ വെള്ളം ചോദിച്ചു! റിവോള്‍വര്‍ ഇല്ലായിരുന്നെങ്കില്‍ കല്ലെറിഞ്ഞ് കൊന്നേനെ! കൊടും ക്രൂരതഅഭിനന്ദന്‍ വെള്ളം ചോദിച്ചു! റിവോള്‍വര്‍ ഇല്ലായിരുന്നെങ്കില്‍ കല്ലെറിഞ്ഞ് കൊന്നേനെ! കൊടും ക്രൂരത

ഇപ്പോള്‍ ബിഹാറില്‍ മൂന്ന് പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. മൂന്നും സിറ്റിങ്ങ് എംപിമാര്‍. ഇവര്‍ പാര്‍ട്ടിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ഇവരുടെ വരവിന് പിന്നാലെയേ സീറ്റ് വിഭജനം പൂര്‍ത്തിയാകൂവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്

കോണ്‍ഗ്രസ് തിരിച്ചുവരുന്നു

കോണ്‍ഗ്രസ് തിരിച്ചുവരുന്നു

ബിഹാറില്‍ 2014 ല്‍ 12 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. നിലവില്‍ ആര്‍ജെഡിയുമായി ബിഹാറില്‍ സഖ്യത്തിലാണ് കോണ്‍ഗ്രസ്. 40 ലോക്‌സഭാ സീറ്റുകള്‍ 20-20 എന്ന ഫോര്‍മുലയില്‍ മത്സരിക്കാനായിരുന്നു നേരത്തെ ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനം എടുത്തിരുന്നത്.

മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക്

മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക്

എന്നാല്‍ 12 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടാണ് ആര്‍ജെഡിയുടേത്. ഇതോടെ സീറ്റ് വിഭജനം ഇവിടെ കീറാമുട്ടിയായിരിക്കുകയാണ്. അതേസമയം മറ്റ് പാര്‍ട്ടികളില്‍ നിന്ന് മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ഉടന്‍ ചേരുമെന്നാണ് വിവരം. അതിന് ശേഷമേ സീറ്റ് വിഭജനം പൂര്‍ത്തിയാകൂവെന്നും നേതാക്കള്‍ പറയുന്നു.

സിറ്റിങ്ങ് എംപിമാര്‍

സിറ്റിങ്ങ് എംപിമാര്‍

സിമുതിര്‍ന്ന ബിജെപി എംപിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ, ലോക് ജനശക്തി പാര്‍ട്ടി നേതാവ് അലി ഖൈസര്‍, ആര്‍എല്‍എസ്പിയുടെ അരുണ്‍ കുമാര്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടത്. ഇവര്‍ ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

ശത്രുഘ്നന്‍ സിന്‍ഹ

ശത്രുഘ്നന്‍ സിന്‍ഹ

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഏത് നിമിഷം വേണമെങ്കിലും പ്രഖ്യാപിച്ചേക്കാം എന്ന സാഹചര്യമാണ് നിലവില്‍. എന്നാല്‍ ഇവരാരും തന്നെ ഇപ്പോഴും തങ്ങളുടെ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ചിട്ടില്ല. കോണ്‍ഗ്രസോ അതോ ആര്‍ജെഡിയോ എന്ന ചിന്തലയിലാണ് ശത്രുഘ്നന്‍ സിന്‍ഹയെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സിറ്റിങ്ങ് സീറ്റ്

സിറ്റിങ്ങ് സീറ്റ്

ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന സിന്‍ഹ പക്ഷേ തന്‍റെ മണ്ഡലമായ പാട്നയിലെ സാഹേബില്‍ നിന്ന് മാത്രമേ മത്സരിക്കുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്ക വോട്ട് ബാങ്കായ മണ്ഡലത്തില്‍ ആര്‍ജെഡി ടിക്കറ്റില്‍ വീണ്ടും മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സിന്‍ഹ കണക്കുകൂട്ടുന്നത്.

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസില്‍ ചേരാനാണ് സിന്‍ഹയുടെ അനുയായികളും അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. ആര്‍ജെഡി നേതാക്കളും ഇതേ ആവശ്യമാണ് മുന്നോട്ട് വെച്ചതെന്നും വിവരമുണ്ട്. ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയുമായ റാബ്രി ദേവിയുമായി സിന്‍ഹ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

താന്‍ നിലവില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ തന്‍റെ തിരുമാനം എന്താണെന്ന് വ്യക്തമാക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സിന്‍ഹ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

അതേസമയം എല്‍ജെപി എംപിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ മെഹബൂബ് അലി ഉടന്‍ തന്നെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തും. ബിഹാറില്‍ എല്‍ജെപി എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ്. ഇവിടെ എല്‍ജെപിക്ക് ആറ് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

പാര്‍ട്ടിയിലേക്ക് മടങ്ങും

പാര്‍ട്ടിയിലേക്ക് മടങ്ങും

അതുകൊണ്ട് തന്നെ മെഹബൂബിന്‍റെ മണ്ഡലമായ കഗാരിയ ഒബിസി നേതാവും മുന്‍ എംപി ഷാകുനി ചൗധരിയുടെ മകനുമായ സാമ്രാട്ടിന് നല്‍കാനാണ് സാധ്യത. ഇതോടെയാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ മെഹ്ബൂബ് അലി തിരുമാനിച്ചത്.

ഡോക്ടറും എമപിയുമായ അരുണ്‍ കുമാര്‍

ഡോക്ടറും എമപിയുമായ അരുണ്‍ കുമാര്‍

അതിനിടെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി വിട്ട ഡോക്ടറും എമപിയുമായ അരുണ്‍ കുമാറും കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുശ്വാഹ എന്‍ഡിഎ വിട്ട പിന്നാലെ അരുണ്‍ കുമാര്‍ ആആര്‍എല്‍എസ്പി വിട്ട് ആര്‍എല്‍എസ്പി സെക്കുലര്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അരുണും കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്നും ദേശീയ മാധ്യമമായ ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹൈക്കമാന്‍റ്

ഹൈക്കമാന്‍റ്

അതേസമയം ഇവര്‍ കോണ്‍ഗ്രസില്‍ ​ചേര്‍ന്നാലും മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി കൈക്കമാന്‍റാകും തിരുമാനിക്കുകയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ പറഞ്ഞു.

<strong>ബിജെപിയെ 'ബാലക്കോട്ട്' തുണയ്ക്കില്ല! കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വ്വേ ഫലം</strong>ബിജെപിയെ 'ബാലക്കോട്ട്' തുണയ്ക്കില്ല! കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വ്വേ ഫലം

English summary
3 sitting MPs in touch, Congress delays Grand Alliance deal in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X