കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐജിയുടെ റിപ്പോർട്ട് ഒതുക്കി തീർക്കുന്നു!!! ബെംഗളൂരു സെൻട്രൽ ജയിലിലെ 32 തടവുകാരെ മാറ്റി!!

തടവുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ഇവരെ ആഗ്രഹാക ജയിലിൽ നിന്ന് മാറ്റിയത്.

  • By Ankitha
Google Oneindia Malayalam News

ബെംഗളൂരു: അണ്ണഡിഎംകെ ജറൽ സെക്രട്ടറി ശശികല തടവു ശിക്ഷ അനുഭവിക്കുന്ന ബെംഗളൂരൂ അഗ്രഹാര ജയിലിലെ അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ടുവന്ന ജയിൽ ഡിഐജി രൂപയുടെയുടെ റിപ്പോർട്ട് ഒതുക്കി തീർക്കാൻ ശ്രമം.

parappa jail

ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ ഡിഐജിയോട് വെളിപ്പെടുത്തിയ 32 തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചു.ഡിഐജിയുടെ റിപ്പോർട്ട് പ്രകാരം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തടവുകാരെ മാറ്റിയതെന്നാണ് ആരോപണം. ജയിൽ മാറ്റത്തെ കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

അഴിമതി പുറത്ത് വരും

അഴിമതി പുറത്ത് വരും

ജയിൽ ഡിഐജി രൂപ തടവുകാരുടെ പക്കൽ നിന്നും അഴിമതിയെ കുറിച്ചുളള വിവരങ്ങൾ ശേഖരിച്ചിരുന്നു. 900 തടവുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് ഡിഐജി ശ്രമിച്ചത്. എന്നാൽ ജയിൽ സൂപ്രണ്ടിന്റെ എതിർപ്പ് മൂലം കൂടുതൽ തടവുകാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഡിഐജിയുമായി നേരിട്ട് കാണണമെന്ന ആവശ്യവുമായി കൂടുതൽ തടവുകാർ രംഗത്തെത്തിയെങ്കിലും കാണാൻ ജയിൽ സുപ്രണ്ട് അനുവാദം നൽകിയിരുന്നില്ല.

ജയിലിൽ ജന്മദിന ആഘോഷം

ജയിലിൽ ജന്മദിന ആഘോഷം

അഗ്രഹാര ജയിലിനകത്ത് ജന്മദിന ആഘോഷങ്ങളും സ്വീകരണവും നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. തടവുകാർ കുടുംബാംഗങ്ങൾക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റേയും ചില കൊടും കുറ്റവാളികൾക്ക് ജയിലിൽ സ്വീകരണം നൽകുന്നതിന്റേയും ചിത്രങ്ങളാണ് പുറത്തു വന്നത്.ഡിഐജിയുടെ റിപ്പോർട്ടുകൾ ശരിവെയ്ക്കുന്ന തരത്തിലുള്ള ദ്യശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ജയിലിലും തോഴി റാണിയായി

ജയിലിലും തോഴി റാണിയായി

അണ്ണഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ വിഐപി പരിഗണ ലഭിക്കുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ജയിൽ ശശികലക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പ്രത്യേകം അടുക്കളയും അതിനു പുറമോ സന്ദർശകരുമായി സംസാരിക്കാൻ പ്രത്യേകം മുറിയും അനുവദിച്ചെന്ന വിവരം പുറത്തു വന്നിരുന്നു. ഇത്തരം സൗകര്യങ്ങളക്കായി ഡി.ജി.പി. സത്യനാരായണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡിഐജിയുടെ റിപ്പോർട്ടിൽ അന്വേഷണം

ഡിഐജിയുടെ റിപ്പോർട്ടിൽ അന്വേഷണം

ജയിലിലെ അഴിമതി ക്കേസ് അന്വേഷിക്കുന്നത് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ വിനയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡിഐജി റിപ്പോർട്ടിൻ മേൽ അന്വേഷണം നടത്തുന്നത്.

തെളിവും നശിപ്പിക്കാനുള്ള ശ്രമം വ്യാപകം

തെളിവും നശിപ്പിക്കാനുള്ള ശ്രമം വ്യാപകം

അഴിമതി കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതായി ആരോപണം. തടവുകാരിൽ നിന്നും ഡിഐജി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ദ്യശ്യവും ശശികലക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദ്യശ്യവും ജയിൽ സിസിടിവിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ‍ഡിഐജിക്ക് വിവരങ്ങൾ നൽകിയ 32 തടവികാരെ മറ്റു ജയിലേക്ക് മാറ്റിയത്.

കേസ് അട്ടിമറിക്കാൻ ശ്രമം

കേസ് അട്ടിമറിക്കാൻ ശ്രമം


ഡിഐജിക്ക് വിവരങ്ങൾ നൽകിയ 32 തടവുകാരെ ബെല്ലാരി, ബെലഗാവി സെന്‍ട്രല്‍ ജയിലുകളിലേക്കാണ് മാറ്റിയത്. ഡി.ഐ.ജി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തെ അട്ടിമറിക്കാനാണ് തടവുകാരെ മാറ്റിയതെന്നാണ് ആരോപണം.തടവുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ഇവരെ ആഗ്രഹാര ജയിലിൽ നിന്ന് മാറ്റിയത്.

തടവുകാരന് മർദനം

തടവുകാരന് മർദനം


ജയിലിലെ ക്രമക്കേടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയ തടവുകാരന് ജയിലിൽ മര്‍ദനമേറ്റതായി പരാതിയുണ്ട്. തടവുകാരനായ രാമമൂര്‍ത്തിയെ ജയില്‍ സൂപ്രണ്ട് മര്‍ദിച്ചെന്നുകാണിച്ച് ഭാര്യ അനിത രംഗത്തെത്തി. മര്‍ദനമേറ്റ പാടുള്ള ചിത്രങ്ങളും അനിത പുറത്തുവിട്ടു.

English summary
In a surprise move, 32 convicts serving terms in the Parapanna Agrahara Central Prison were shifted to two other jails, on Sunday, in Karnataka allegedly for trying to air their grievances, said an official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X