കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

362 മത്സ്യത്തൊഴിലാളികള്‍ പാക് ജയിലിലാണെന്ന് റിപ്പോര്‍ട്ട്

  • By Sruthi K M
Google Oneindia Malayalam News

ഗുജറാത്ത്: പാകിസ്താന്റെ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും മോചിതരായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. 362 മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും പാക് ജയിലിലാണെന്നാണ് പറയുന്നത്. ഗുജറാത്ത് സര്‍ക്കാരാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. രണ്ട് വര്‍ഷത്തിനിടെ 124 മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്താന്‍ പിടിച്ചെടുത്തിരുന്നു.

ഇതില്‍ 57 ബോട്ടുകളാണ് തിരിച്ച് ലഭിച്ചതെന്നും സര്‍ക്കാര്‍ പറയുന്നു. പാകിസ്താനിന്റെ പിടിയിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ചോദ്യം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഇതിനെതിരെ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. 362 മത്സ്യത്തൊഴിലാളികള്‍ പാക് ജയിലില്‍ കഴിയുന്നതായി ഗുജറാത്ത് ഫിഷറീസ് മന്ത്രി ബാബു ബൊഖ്രിയയാണ് അറിയിച്ചത്.

fisherpak

നേരത്തെയുള്ള കണക്കുകള്‍ പ്രകാരം 448 മത്സ്യത്തൊഴിലാളികള്‍ പാക് പിടിയിലായിരുന്നു. ഇതില്‍ 86 പേരെ പാകിസ്താന്‍ തിരികെ അയച്ചതായും മന്ത്രി ബാബു അറിയിച്ചു. നിലവില്‍ 362പേരാണ് പാക് ജയിലിലുള്ളത്.

ഇവരില്‍ നിന്നും 86 പേര്‍ മാര്‍ച്ച് 21ന് ജയില്‍ മോചിതരാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 124 ബോട്ടുകളാണ് പാകിസ്താന്‍ പിടിച്ചെടുത്തത്.

English summary
As many as 362 Indian fishermen, mostly hailing from Gujarat and captured in the recent past, are lodged in Pakistan jail, the state government informed the Legislative Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X