Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വഴി സമാഹരിച്ചത് 37.81 ടണ്‍ സ്വര്‍ണം: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2025 മാര്‍ച്ച് വരെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ( ജി എം എസ് ) പ്രകാരം സ്വര്‍ണ സമാഹരണം 37.81 ടണ്‍ ആയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്ക് വെച്ചത്. 2015 ല്‍ ആരംഭിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീടുകളിലും സ്ഥാപനങ്ങളിലും കൈവശം വച്ചിരിക്കുന്ന നിഷ്‌ക്രിയ സ്വര്‍ണം സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

അതേസമയം സ്വര്‍ണ വിലയിലെ വര്‍ധനവ് സര്‍ക്കാരിന് ചെലവ് വര്‍ധിപ്പിച്ചു. ഇക്കാരണത്താല്‍, 2025 മാര്‍ച്ച് 26 മുതല്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന് കീഴിലുള്ള ഇടത്തരം, ദീര്‍ഘകാല സ്വര്‍ണ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഹ്രസ്വകാല സ്വര്‍ണ നിക്ഷേപങ്ങള്‍ മാത്രമേ തുടരൂ എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് അനുസരിച്ച്, ഇന്ത്യന്‍ കുടുംബങ്ങളിലും മതസ്ഥാപനങ്ങളിലും ഇപ്പോഴും ഏകദേശം 1.4 ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന 23000 -25000 ടണ്‍ സ്വര്‍ണം ഉണ്ട് എന്നാണ് കണക്കാക്കുന്നത്.

Gold Price

ഭൗതിക സ്വര്‍ണത്തിനായുള്ള ആവശ്യം കുറയ്ക്കുന്നതിനാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ് ജി ബി) പദ്ധതി 2015 ല്‍ അവതരിപ്പിച്ചതെന്ന് ചൗധരി പറഞ്ഞു. 2025 മാര്‍ച്ച് 31 വരെ എസ് ജി ബി പദ്ധതി 67 തവണകളിലൂടെ ഏകദേശം 72275 കോടി രൂപയുടെ 146.96 ടണ്‍ സ്വര്‍ണം സമാഹരിച്ചു. ഇതില്‍, 2025 ജൂണ്‍ 15 വരെ നിക്ഷേപകര്‍ 18.81 ടണ്‍ ഇതിനകം തിരിച്ചുപിടിച്ചു.

സമീപകാല ആഗോള ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ത്തിയതായും എസ് ജി ബികള്‍ വഴി സര്‍ക്കാരിന്റെ വായ്പയെടുക്കല്‍ ചെലവ് വര്‍ധിപ്പിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. വായ്പാ ചെലവുകള്‍ കുറയ്ക്കുകയും വിവേകപൂര്‍ണ്ണമായ കടം മാനേജ്‌മെന്റ് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചെലവിന്റെ ആഘാതം ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിനുശേഷം മാത്രമേ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ പുതിയ ടേഞ്ചുകള്‍ തീരുമാനിക്കുകയുള്ളൂ. വിപണി സാഹചര്യങ്ങളെയും ചെലവ് ഘടകങ്ങളെയും ആശ്രയിച്ച് ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, ട്രഷറി ബില്ലുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ ഫണ്ട് സ്വരൂപിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+