• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 മാസം, മഹാരാഷ്ട്രയില്‍ നിന്ന് മാറ്റിയത് 4 വന്‍ പ്രൊജക്ടുകള്‍; പിന്നില്‍ കേന്ദ്രമോ? ഷിന്‍ഡെ പ്രതിരോധത്തില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ആരംഭിക്കാനിരുന്ന ടാറ്റ-എയര്‍ബസ് സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പ്രോജക്റ്റ് ഗുജറാത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ നിന്ന് വഴിമാറിപോകുന്ന 1.8 ലക്ഷം കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള നാലാമത്തെ വലിയ പ്രോജക്ട് ആണിത്. പദ്ധതികള്‍ നഷ്ടമാകുന്നതോടെ ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമാകുന്നത്.

22,000 കോടി രൂപയുടെ ടാറ്റ-എയര്‍ബസ് സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ പ്ലാന്റ് നാഗ്പൂരിലെ മിഹാനിലേക്ക് വ്യവസായ മന്ത്രി ഉദയ് സാമന്തും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു. പദ്ധതിയിലൂടെ സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും 6,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

1

കഴിഞ്ഞ മാസം 1.54 ലക്ഷം കോടിയുടെ വേദാന്ത-ഫോക്സ്‌കോണ്‍ പദ്ധതി ഗുജറാത്തിലെ ധോലേരയിലേക്ക് പോയിരുന്നു. കമ്പനി മഹാരാഷ്ട്രയിലെ തലേഗാവ് വ്യാവസായിക മേഖലയില്‍ ഒരു അര്‍ദ്ധചാലക ഫാബ് യൂണിറ്റ് സ്ഥാപിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. ഈ പദ്ധതിയും മറ്റ് ആശ്രിത ചെറുകിട വ്യവസായങ്ങളും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയായിരുന്നു.

'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍'ദിലീപ് വിരോധികളുടെ ആഘോഷത്തില്‍ ഞാനും പങ്കുചേരുന്നു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്'; രാഹുല്‍ ഈശ്വര്‍

2

കൂടാതെ ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് പദ്ധതി ആവശ്യപ്പെട്ട സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര ഉണ്ടായിരുന്നു. ഇതിന് ഏകദേശം 3,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരുന്നത്. നേരിട്ടും അല്ലാതെയും ഏകദേശം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് കഴിയുമായിരുന്നു. തീരദേശ റായ്ഗഡ് ജില്ലയിലെ റോഹ, മുരുദ് താലൂക്കുകളില്‍ പദ്ധതി കൊണ്ടുവരാനായിരുന്നു നീക്കം. ഇതിനായി 5000 ഏക്കര്‍ സ്ഥലം നീക്കിവച്ചിരുന്നു.

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

3

എന്നാല്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സെപ്തംബര്‍ 1-നാണ് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കും.

'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി<br />'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി

4

കഴിഞ്ഞ മാസം തന്നെയാണ് മെഡിക്കല്‍ ഉപകരണ പാര്‍ക്ക് സ്ഥാപിക്കാനുള്ള മഹാരാഷ്ട്രയുടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത്. 424 കോടി രൂപയുടെ പദ്ധതിക്ക് അതേസമയം തമിഴ്നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

5

തുടര്‍ച്ചയായി വികസന പദ്ധതികള്‍ നഷ്ടപ്പെടുന്നതില്‍ പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് മഹാരാഷ്ട്രയിലേക്ക് വികസനം കൊണ്ടുവരാന്‍ താല്‍പര്യമില്ല എന്നാണ് മഹാ വികാസ് അഘാഡി കുറ്റപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പദ്ധതികള്‍ കൊണ്ടുപോകുന്നത് ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ പരാജയവും മുന്‍കൈയില്ലായ്മയും ആണ് എന്നും എം വി എ കുറ്റപ്പെടുത്തി.

English summary
4 mega projects shifted from Maharashtra to other states in 3 months, what is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X