ജമ്മു കശ്മീരില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍, 4 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികര്‍ക്ക് വീരമൃത്യു. രജൗരിയിലെ കാലാകോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ഇവര്‍ക്ക് ലഭിച്ചിരുന്നു.
ജമ്മു കശ്മീരിലെ പീര്‍ പഞ്ചല്‍ വനമേഖല സുരക്ഷാ സേനയ്ക്ക് നേരത്തെ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥലമാണ്. നേരത്തെ ഇവിടെ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും വളരെ ദുഷ്‌കരമാണ് ഇവിടെ സൈനിക ഓപ്പറേഷന്‍ നടത്തുന്നത്. തീവ്രവാദികള്‍ക്ക് വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കാനും, കൃത്യമായ ആക്രമണം നടത്താനും സാധിക്കും. പ്രദേശത്തിന്റെ ആനുകൂല്യവും അവര്‍ക്ക് ലഭിക്കാറുണ്ട്. ഇതാണ് സൈന്യത്തിന് വെല്ലുവിളിയായിരിക്കുന്നത്.

രജൗരി ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെയും സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഓപ്പറേഷന്‍ നടത്തിയിരുന്നത്. ഇതിനിടയില്‍ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു.












Click it and Unblock the Notifications