ആകാശ യാത്രയ്ക്ക് 2500 രൂപ മതി; 43 വിമാനത്താവളങ്ങള്‍ ഉടന്‍ യാത്രാ യോഗ്യമാക്കും
ഉപയോഗിക്കാതെ കിടക്കുന്ന 43 വിമാനത്താവളങ്ങളാണ് ഇനി പ്രവര്‍ത്തനം തുടങ്ങാന്‍ പോവുന്നതെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
പനാജി: നഗരങ്ങളുടെ ദൂരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിമാനത്താവളങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നു. ഉപയോഗിക്കാതെ കിടക്കുന്ന 43 വിമാനത്താവളങ്ങളാണ് ഇനി പ്രവര്‍ത്തനം തുടങ്ങാന്‍ പോവുന്നതെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഒരു വര്‍ഷത്തിനകം 43 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കും. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 11 കമ്പനികളാണ് രംഗത്തെത്തിയിട്ടുള്ളതെന്ന് വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗബെ മാധ്യമങ്ങളോട് പറഞ്ഞു.

വകുപ്പ് മന്ത്രി അശോക് ഗജപതി രാജുവിന്റെ സാന്നിധ്യത്തിലാണ് ചൗബെ ഇക്കാര്യം പറഞ്ഞത്. വ്യോമയാന മേഖലയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന തദ്ദേശീയ സോഫ്റ്റ്‌വെയര്‍ വികസന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
നിലവില്‍ 72 വിമാനത്താവളങ്ങളാണുള്ളത്. ഇനി 43 എണ്ണം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. വിമാനങ്ങളുടെ റൂട്ട് സംബന്ധിച്ച് മൂന്നാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. ഒരുമണിക്കൂര്‍ വേണ്ടി വരുന്ന യാത്രയ്ക്ക് 2500 ല്‍ കൂടുതല്‍ തുക ടിക്കറ്റ് ഇനത്തില്‍ ഈടാക്കരുതെന്നാണ് തീരുമാനമെന്നും ചൗബെ പറഞ്ഞു.












Click it and Unblock the Notifications