Get Updates
Get notified of breaking news, exclusive insights, and must-see stories!

5 മുഖ്യമന്ത്രി, 20 ഉപ മുഖ്യമന്ത്രി; വിചിത്ര ഫോര്‍മുലയുമായി ഒവൈസിയുടെ സഖ്യകക്ഷി, യുപിയില്‍ വേറിട്ട നീക്കം

ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തര്‍ പ്രദേശ് ഒരുങ്ങുന്നു. പ്രധാന പാര്‍ട്ടികളും ചെറുകക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചു. സഖ്യങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ടിരിക്കകുയാണ്. നിരവധി പാര്‍ട്ടികള്‍ മല്‍സരിക്കുന്നതില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്താമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

അതിനിടെയാണ് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഖ്യകക്ഷി പുതിയ ഫോര്‍മുല അവതരിപ്പിച്ചിരിക്കുന്നത്. അതാകട്ടെ ഇന്ത്യയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്തതുമാണ്...

1

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്. മായാവതിയുടെ ബിഎസ്പിയുമായോ പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുമായോ ഇത്തവണ സഖ്യമുണ്ടാകില്ലെന്നും ചെറുകക്ഷികളുമായുള്ള പ്രാദേശിക നീക്കുപോക്കുകള്‍ മാത്രമാണുണ്ടാകുകയെന്നും അഖിലേഷ് വ്യക്തമാക്കി.

2

ഇത്തവണ ആരുമായും സഖ്യമില്ലെന്ന് മായാവതിയും അറിയിച്ചു. ഇതോടെ കോണ്‍ഗ്രസ് എന്ത് സമീപനം സ്വീകരിക്കുമെന്നതാണ് ഇനി പ്രധാനം. സഖ്യരൂപീകരണത്തിന് ശ്രമം നടത്തിയെങ്കിലും എവിടെയുമെത്തിയിട്ടില്ല. പ്രിയങ്കയുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി കോണ്‍ഗ്രസ് വന്‍ ഒരുക്കത്തിലാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രിയങ്ക ലഖ്‌നൗവിലേക്ക് തട്ടകം മാറ്റുമെന്നാണ് വിവരം.

3

ബിജെപി ഇത്തവണ അല്‍പ്പം ആശങ്കയിലാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യോഗി സര്‍ക്കാരിന് പാളിച്ച വന്നുവെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെല്ലാം മുന്‍കൈയ്യെടുത്തുള്ള പദ്ധതികളാണ് യുപിയില്‍ ബിജെപി ആവിഷ്‌കരിക്കുന്നത്. എന്നാല്‍ മറ്റെല്ലാ പാര്‍ട്ടികളും വെവ്വേറെ മല്‍സരിക്കുന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.

4

ഇതിനിടെയാണ് ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഹാറില്‍ അഞ്ച് സീറ്റ് നേടിയ ആത്മവിശ്വാസത്തിലാണ് അവര്‍ യുപിയിലെത്തുന്നത്. നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്ന എസ്ബിഎസ്പിയുമായി സഖ്യം ചേര്‍ന്നാണ് ഒവൈസി മല്‍സരിക്കുക. എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ബാര്‍ സഖ്യത്തിന്റെ പുതിയ ഫോര്‍മുല പ്രഖ്യാപിച്ചു.

5

10 ചെറുപാര്‍ട്ടികളുടെ സഖ്യമാണ് എസ്ബിഎസ്പി നേതൃത്വം നല്‍കുന്ന ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ച. ജാതി അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്. ഉത്തര്‍ പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ഇവരുടെ തീരുമാനം. ഒവൈസിയുടെ പാര്‍ട്ടി 100 സീറ്റില്‍ മല്‍സരിക്കാനാണ് സാധ്യത. അതേസമയം, സീറ്റ് വിഭജന ചര്‍ച്ച നടക്കുന്നതേയുള്ളൂ എന്ന് ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു.

6

അഞ്ചു വര്‍ഷത്തില്‍ 5 മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് ഓം പ്രകാശ് രാജ്ബാറിന്റെ ഫോര്‍മുല. ജാതി അടിസ്ഥാനമാക്കിയാണ് ഈ വിതംവെയ്പ്. കൂടാതെ വര്‍ഷത്തില്‍ നാല് ഉപമുഖ്യമന്ത്രി എന്ന കണക്കില്‍ അഞ്ച് വര്‍ഷം 20 ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജാതികള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു.

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam
    7

    മുസ്ലിം, രാജ്ബാര്‍, ചൗഹാന്‍, കുശ്വാഹ, പട്ടേല്‍ വിഭാഗങ്ങള്‍ക്ക് ഓരോ മുഖ്യമന്ത്രിമാരുണ്ടാകണമെന്നാണ് ഓം പ്രകാശ് രാജ്ബാറിന്റെ നിര്‍ദേശം. തങ്ങളുടെ സഖ്യം 300 സീറ്റില്‍ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒവൈസിയുടെ പാര്‍ട്ടി 100 സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അത്രയും സീറ്റില്‍ അവര്‍ തയ്യാറെടുക്കുന്നു എന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ സഖ്യത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഓം പ്രകാശ് പറഞ്ഞു.

    ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+