കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം രോഗികള്‍; കൈവിട്ട് കേന്ദ്ര സര്‍ക്കാർ...? പ്രതിരോധം സംസ്ഥാനങ്ങളുടെ മാത്രം ചുമതല

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് പുതിയതായി രോഗം ബാധിച്ചത് അഞ്ച് ലക്ഷം ജനങ്ങള്‍ക്കാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നതിന്റെ തെളിവാണിത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

കൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എകൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എ

ഈ കൊവിഡ് അതി ഭീകരം; വായുവിലൂടേയും പകരം... രണ്ടാം തരംഗത്തില്‍ കത്തിപ്പടര്‍ന്ന് രോഗംഈ കൊവിഡ് അതി ഭീകരം; വായുവിലൂടേയും പകരം... രണ്ടാം തരംഗത്തില്‍ കത്തിപ്പടര്‍ന്ന് രോഗം

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. എങ്കിലും പ്രതിരോധത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം. രോഗവ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ മരണ നിരക്കും കുത്തനെ ഉയരുമെന്ന് ഉറപ്പാണ്. വിശദാംശങ്ങള്‍...

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

കൊവിഡ് പടര്‍ന്നു തുടങ്ങിയപ്പോള്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 ന് തുടങ്ങിയ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീണ്ടു നിന്നു. രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറ് തികഞ്ഞപ്പോഴായിരുന്നു 2020 ല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴത്തെ സ്ഥിതി

ഇപ്പോഴത്തെ സ്ഥിതി

ഇന്ന് രാജ്യത്തെ പ്രിതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിന് മുകളിലാണ്. രോഗവ്യാപനം അതി തീവ്രമാണെന്ന് വിദഗ്ധരും സംസ്ഥാന സര്‍ക്കാരുകളും സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കാന്‍ എന്ത് പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ളത്?

നിയന്ത്രണങ്ങള്‍ വേണം

നിയന്ത്രണങ്ങള്‍ വേണം

രാജ്യവ്യാപകമായി കടുത്ത നിയന്ത്രണങ്ങള്‍ വേണം എന്ന ആവശ്യം പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൊവിഡ് വ്യാപനത്തെ തടയാന്‍ ആവില്ലെന്ന നിരീക്ഷണവും പലരും നടത്തുന്നുണ്ട്.

ഇനി ലോക്ക് ഡൗണ്‍ ഇല്ല

ഇനി ലോക്ക് ഡൗണ്‍ ഇല്ല

എന്തായാലും ഒരിക്കല്‍ കൂടി ദേശ വ്യാപകമായി ഒരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാദേശികമായി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. ലോക്ക് ഡൗണ്‍ സാധ്യമല്ലെന്ന് ധനമന്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു.

കേന്ദ്രം കൈയ്യൊഴിയുന്നോ

കേന്ദ്രം കൈയ്യൊഴിയുന്നോ

കൊവിഡ് പ്രതിരോധത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പതുക്കെ പിന്‍മാറുന്നു എന്ന് കഴിഞ്ഞ വര്‍ഷം തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവാദിത്തങ്ങള്‍ പതുക്കെ സംസ്ഥാനങ്ങള്‍ക്ക് കൈമാറിത്തുടങ്ങിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുക എന്നത് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം ബാധ്യതയായി മാറിയിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ പ്രതിസന്ധി

ലോക്ക് ഡൗണ്‍ പ്രതിസന്ധി

2020 ലെ ലോക്ക് ഡൗണ്‍ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. വളര്‍ച്ചാ നിരക്ക് പൂജ്യത്തിനും താഴെ പോവുകയും രാജ്യം ഔദ്യോഗികമായി തന്നെ സാമ്പത്തിക മാന്ദ്യത്തില്‍ ആവുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യം ഇനി നേരിടാന്‍ ആവില്ല എന്നതാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതിരിക്കാനുള്ള ന്യായം.

കൈവിട്ട കളി

കൈവിട്ട കളി

എന്നാല്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണിപ്പോള്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഉള്‍പ്പെടെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രി കിടക്കകള്‍ പോലും ഇല്ല. പലയിടത്തും ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞുകഴിഞ്ഞു. കൊവിഡ് മരണങ്ങളും കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ കേരളം മാത്രമാണ് ഒരു അപവാദം.

ദില്ലിയില്‍ ലോക്ക് ഡൗണ്‍

ദില്ലിയില്‍ ലോക്ക് ഡൗണ്‍

ഇതിനിടെ ദില്ലിയില്‍ ഒരാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഏപ്രില്‍ 19 ന് രാത്രി 10 മണിമുതല്‍ ഏപ്രില്‍ 26 ന് രാവിലെ വരെ ഏഴ് ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തില്‍ 15 ദിവസത്തേക്ക് സെല്‍ഫ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. മെയ് മൂന്ന് വരെ മാര്‍ക്കറ്റുകളും ഓഫീസുകളും അടച്ചിരിക്കുകയാണ് രാജസ്ഥാന്‍.

മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

രണ്ടാഴ്ച ഗണേഷ് കുമാര്‍ ആശുപത്രിയില്‍; ഒരു പരിചിതമുഖം പോലും കാണാനാകാതെ... ആകെ തളര്‍ത്തുന്ന മാരക രോഗംരണ്ടാഴ്ച ഗണേഷ് കുമാര്‍ ആശുപത്രിയില്‍; ഒരു പരിചിതമുഖം പോലും കാണാനാകാതെ... ആകെ തളര്‍ത്തുന്ന മാരക രോഗം

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Delhi announced total curfew for one week | Oneindia Malayalam

English summary
5 Lakh Covid19 patients in Two days, Central Government say no nationwide lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X