കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മിക്ക് 50 കോടി കൊടുത്തു, സത്യേന്ദർ ജെയിനിന് 10 കോടിയും'; സുകേഷിന്റെ പരാതി, തള്ളി കെജരിവാൾ

Google Oneindia Malayalam News

ദില്ലി: തന്റെ സുരക്ഷയ്ക്കായി ആം ആദ്മി മന്ത്രി സത്യേന്ത്ര ജയിനിന് 10 കോടി രൂപ കൈക്കൂലി നല്‍കിയെന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന്റെ ആരോപണം തള്ളി ദില്ലി മുഖ്യനന്ത്രി അരവിന്ദ് കെജരിവാൾ. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗുജറാത്തിലെ മോർബി പാല ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കെജരിവാൾ പറഞ്ഞു.

 kejr-1667298691.jpg -Prop

'ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്, മോർബി ദുരന്തത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ പരിഭ്രാന്തരായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഒന്നും അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നിരുന്നില്ല. കോൺഗ്രസും- ബി ജെ പിയും അവിടെ ഒറ്റക്കെട്ടായി നീങ്ങി. എന്നാൽ ആം ആദ്മിയുടെ വരവ് അവരെ പ്രതിസന്ധിയിലാക്കി. സത്യേന്ദർ ജെയിനിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഒരു തട്ടിപ്പുകാരനെ ഉപയോഗിച്ച് അവർ കടുത്ത നിരാശയിലായിരിക്കുകയാണ്', കെജരിവാൾ പറഞ്ഞു.മനീഷ് സിസോദിയയെ മദ്യ കുംഭകോണം ആരോപിച്ച് കുടുക്കാനും ബി ജെ പി ശ്രമിച്ചിരുന്നെന്നും കെജരിവാൾ പറഞ്ഞു.

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

അതേസമയം സുകേഷിന്റെ ആരോപണം ബി ജെ പി ആം ആദ്മിക്കെതിരെയുള്ള ആയുധമാക്കുകയാണ്. ആം ആദ്മി തട്ടിപ്പ് പാർട്ടിയാണെന്ന് ബി ജെ പി നേതാക്കൾ കുറ്റപ്പെടുത്തി. സുകേഷ് ചന്ദ്രശേഖർ ആം ആദ്മി പാർട്ടിക്ക് 60 കോടി രൂപ നൽകിയെന്നും രാജ്യസഭാ നാമനിർദേശത്തിന് 50 കോടി രൂപ നൽകിയെന്നുമാണ് ബി ജെ പി ആരോപുക്കുന്നത്. ദില്ലി ഗവർണർ ആയ വിനയ് കുമാർ സക്സേനയ്ക്ക് സുകാഷ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പിയുടെ ആരോപണം. ജയിൽ താൻ കഠിനമായ ഭീഷണിയിലൂടെയും ഉപദ്രവത്തിലൂടെയുമാണ് കടന്ന് പോയതെന്നും അതിനാൽ തന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പണം നൽകിയതെന്നുമാണ് സുകാഷ് ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞത്.

ഹിമാചൽ തിരഞ്ഞെടുപ്പ്; മാണ്ഡിയിലെ ബിജെപി കോട്ട പിടിക്കാൻ കോൺഗ്രസ്; സിപിഎമ്മിന്റെ പിന്തുണ?ഹിമാചൽ തിരഞ്ഞെടുപ്പ്; മാണ്ഡിയിലെ ബിജെപി കോട്ട പിടിക്കാൻ കോൺഗ്രസ്; സിപിഎമ്മിന്റെ പിന്തുണ?

പല പ്രമുഖരിൽ നിന്നും പണം തട്ടിയ സംഭവത്തിലാണ് സുകേഷ് ചന്ദ്രശേഖർ ജയിലിൽ ആയത്. 2017 മുതൽ ഇയാൾ ജയിലിൽ കഴിയുകയാണ്. നിലവിൽ സത്യേന്ദ്ര ജയിനും സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം സത്യേന്ദ്ര ജയിനിനെ ജയിലിൽ വി ഐ പി പരിഗണന ലഭിക്കുന്നുവെന്ന ആരോപണവുമായി ഇ ഡി രംഗത്തെത്തിയിരുന്നു.

പ്രവാസികള്‍ക്ക് ഗുണകരം... ഇന്‍ഷുറന്‍സ് തുക വഹിക്കേണ്ടത് സ്‌പോണ്‍സര്‍; മാറ്റവുമായി ദുബായ്പ്രവാസികള്‍ക്ക് ഗുണകരം... ഇന്‍ഷുറന്‍സ് തുക വഹിക്കേണ്ടത് സ്‌പോണ്‍സര്‍; മാറ്റവുമായി ദുബായ്

English summary
50 crores to Aam Aadmi and 10 crores to Satyender Jain' says Sukesh, Kejriwal denies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X