ഇക്രിസാറ്റിന് 50 വാര്‍ഷം: ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് മോദി; 2 ഗവേഷണകേന്ദ്രങ്ങളും ഉദ്ഘാടനംചെയ്തു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലെ പടാന്‍ചെരുവിലെ അര്‍ധ ഊഷര ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര വിളഗവേഷണ സ്ഥാപനം (ഇക്രിസാറ്റ്-ICRISAT) സന്ദര്‍ശിച്ച് സ്ഥാപനത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. സസ്യസംരക്ഷണത്തിനായുള്ള ഇക്രിസാറ്റിന്റെ കാലാവസ്ഥാവ്യതിയാന ഗവേഷണസൗകര്യവും ഇക്രിസാറ്റിന്റെ ദ്രുത തലമുറമുന്നേറ്റസൗകര്യവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ രണ്ടു സൗകര്യങ്ങളും ഏഷ്യയിലെയും ഉപ സഹാറ ആഫ്രിക്കയിലെയും ചെറുകിട കര്‍ഷകര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തു.
ഇക്രിസാറ്റിന്റെ പ്രത്യേകം രൂപകല്‍പ്പനചെയ്ത ലോഗോയും പ്രധാനമന്ത്രി പ്രകാശനംചെയ്തു. സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. തെലങ്കാന ഗവര്‍ണര്‍ ശ്രീമതി തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രിമാരായ ശ്രീ നരേന്ദ്ര സിങ് തോമര്‍, ശ്രീ ജി കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തിന്റെയും ഇക്രിസാറ്റിന്റെയും അടുത്ത 25 വര്‍ഷത്തെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പുതിയ ലക്ഷ്യങ്ങളുടെയും അവയ്ക്കായി പ്രവര്‍ത്തിക്കുന്നതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വലിയൊരു ഭാഗത്തെ കൃഷിയെ സഹായിക്കുന്നതില്‍ ഇക്രിസാറ്റിന്റെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജലം-മണ്ണ് പരിപാലനം, വിളവൈവിധ്യം മെച്ചപ്പെടുത്തല്‍, കൃഷിയിടങ്ങളിലെ വൈവിധ്യം, കന്നുകാലിവര്‍ഗ ഉദ്ഗ്രഥനം എന്നിവയില്‍ അവരുടെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. കര്‍ഷകരെ അവരുടെ വിപണിയുമായി സമന്വയിപ്പിച്ച് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പയറുവര്‍ഗ്ഗങ്ങളുടെയും മറ്റും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലെ അവരുടെ സമഗ്രമായ സമീപനത്തെയും അദ്ദേഹം പ്രശംസിച്ചു. ''നിങ്ങളുടെ ഗവേഷണവും സാങ്കേതികവിദ്യയും കൃഷി സുഗമവും സുസ്ഥിരവുമാക്കാന്‍ സഹായിച്ചു''- മോദി പറഞ്ഞു.
Recommended Video
കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്, പരിമിതമായ വിഭവങ്ങളുള്ള, വികസനത്തിന്റെ അവസാനപടിയില്‍ നില്‍ക്കുന്ന ജനങ്ങളെയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണു കാലാവസ്ഥാവ്യതിയാനങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ലോകത്തോടു പ്രധാനമന്ത്രി ആവര്‍ത്തിച്ചത്.












Click it and Unblock the Notifications