അഗതി മന്ദിരത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കൊറോണ രോഗം; 5 പേര് ഗര്‍ഭിണികള്‍, സ്ഥാപനം പൂട്ടി
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ അന്തേവാസികളായ 57 പെണ്‍കുട്ടികള്‍ക്ക് കൊറോണ രോഗം. എല്ലാവരെയും പ്രത്യേക ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ള പെണ്‍കുട്ടികളെയും ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സ്ഥാപനം സീല്‍ ചെയ്തു.
ഉത്തര്‍ പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് കാണ്‍പൂര്‍. ഈ സംഭവത്തോടെ കാണ്‍പൂരില്‍ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെണ്‍കുട്ടികളില്‍ ചിലര്‍ ഗര്‍ഭിണികളാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗര്‍ഭിണികളെന്ന് റിപ്പോര്‍ട്ട്
കാണ്‍പൂരിലെ വിവാദമായ സര്‍ക്കാര്‍ അഗതി മന്ദിരത്തെ കുറിച്ച് മറ്റൊരു വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് വിധേയരായ പെണ്‍കുട്ടികളില്‍ രണ്ടു പേര് ഗര്‍ഭിണികളാണ് എന്നാണ് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അധികൃതര്‍ സംഭവം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കളക്ടറുടെ വിശദീകരണം
ഈ വാര്‍ത്തകള്‍ രാവിലെയാണ് പ്രചരിച്ചത്. വൈകീട്ട് കാണ്‍പൂര്‍ കളക്ടര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തുവന്നു. കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഗര്‍ഭിണികളാണ് എന്ന് കളക്ടര്‍ അറിയിച്ചു. ഇവര്‍ കഴിഞ്ഞ ഡിസംബറിലാണ് അഗതി മന്ദിരത്തിലെത്തിയത്. അതിന് മുമ്പാണ് ഗര്‍ഭധാരണം നടന്നതെന്നും കളക്ടര്‍ വിശദീകരിച്ചു.

പോക്സോ കേസ്
ഗര്‍ഭിണികളായ അഞ്ച് പെണ്‍കുട്ടികളും അഞ്ച് ജില്ലകളിലെ ശിശു ക്ഷേമ സമിതി വഴിയാണ് കാണ്‍പൂരിലെ അഗതി മന്ദിരത്തിലെത്തിയത്. എല്ലാവരും തങ്ങള്‍ ഗര്‍ഭിണികളാണെന്ന് അഗതി മന്ദിരത്തിലുള്ളവരെ അറിയിച്ചിരുന്നു. പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ബ്രഹാം ദേവി തിവാരി പറഞ്ഞു.

ഇത്രയും പേര്‍ക്ക് എങ്ങനെ
അതേസമയം, ഇത്രയും പെണ്‍കുട്ടികള്‍ക്ക് എങ്ങനെ കൊറോണ രോഗം ബാധിച്ചുവെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. രോഗലക്ഷണമുള്ള രണ്ട് പെണ്‍കുട്ടികളുമായി അഗതി മന്ദിരത്തിലെ ജീവനക്കാര്‍ കഴിഞ്ഞദിവസങ്ങളില്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ പോയിരുന്നു. ഇതാരിയിക്കാം രോഗം വ്യാപിക്കാന്‍ കാരണമെന്ന് യുപി വനിതാ കമ്മീഷന് അംഗം പൂനം കപൂര്‍ അഭിപ്രായപ്പെട്ടു.

രോഗം വ്യാപിക്കുന്ന യുപി
ഉത്തര്‍ പ്രദേശില്‍ കൊറോണ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ജില്ലയാണ് കാണ്‍പൂര്‍. 400ലധികം കേസുകളാണിവിടെയുള്ളത്. നോയിഡയിലാണ് കൂടുതല്‍. ഇവിടെ 577 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications