Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥിയുടെ സാരി അഴിക്കാന്‍ ശ്രമം; യോഗിയുടെ ഗുണ്ടകളെന്ന് അഖിലേഷ്, പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയുടെ സാരി അഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യുവതിയെ ആക്രമിച്ചവര്‍ ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് എസ്പി ആരോപിച്ചത്. യോഗി ആദിത്യനാഥിന്റെ അധികാര ദാഹികളായ ഗുണ്ടകളാണ് അവരെന്ന് വീഡിയോ പങ്കുവച്ച് അഖിലേഷ് യാദവ് പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി ആക്രമിക്കപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ നിന്നുള്ള വീഡിയോ ആണിതെന്ന് പിന്നീട് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആറ് പോലീസുകാരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. സര്‍ക്കിള്‍ ഓഫീസര്‍, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

u

പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതായിരുന്നു സ്ഥാനാര്‍ഥി. ഇവരുടെ നാമനിര്‍ദേശ പത്രിക അക്രമികള്‍ തട്ടിപ്പറിച്ചുവാങ്ങി. പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം തീരുന്നതുവരെ സ്ഥാനാര്‍ഥിയെ വൈകിപ്പിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യം. അതുവഴി സ്വന്തം സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടണമായിരുന്നു. എതിര്‍ പാര്‍ട്ടിക്കാരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയത് എന്ന് പോലീസ് പറഞ്ഞില്ല. അഖിലേഷ് യാദവാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്.

പത്രിക സമര്‍പ്പിക്കുന്ന അവസാന ദിനത്തില്‍ യുപിയില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി... യുപിയില്‍ ബോംബുകളും കല്ലുകളും ബുള്ളറ്റുകളും പ്രയോഗിക്കുന്ന നിങ്ങളുടെ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. അവര്‍ നാമനിര്‍ദേശ പത്രിക പിടിച്ചുപറിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+