ബ്രാഹ്മിണ്‍ പെണ്‍കുട്ടിയ്ക്ക് 5 ലക്ഷം, പഞ്ചാബി പെണ്‍കുട്ടിയ്ക്ക് 7 ലക്ഷം... ഗുജറാത്തിലെ 'ലവ് ജിഹാദ്'
അഹമ്മദാബാദ്: ലവ് ജിഹാദ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അടുത്തിടെ വന്ന 'ലവ് ജിഹാദ്' വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് തെളിയുകയുംചെയ്തിരുന്നു. ഇപ്പോഴിതാ, ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് വരുന്നത്.
മറ്റ് മതങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന മുസ്ലീം യുവാക്കള്‍ക്ക് വന്‍ തുക പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാട്‌സ് ആപ്പ് മെസേജുകള്‍ ഗുജറാത്തില്‍ പ്രചരിയ്ക്കുന്നു. സീ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. സ്റ്റുഡന്റ്‌സ് ഓഫ് മുസ്ലീം യൂത്ത് ഫോറം ആണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലീഷിലും ഉറുദുവിലും
ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് സന്ദേശങ്ങള്‍ പ്രചരിയ്ക്കുന്നത്. ഇവ വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിയ്ക്കുകയാണ്.

ഏറ്റവും പ്രതിഫലം സിഖ് പഞ്ചാബിയ്ക്ക്
സിഖ് പഞ്ചാബി പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്ന മുസ്ലീം യുവാക്കള്‍ക്ക് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ഏറ്റവും വലിയ പ്രതിഫലം പഞ്ചാബി പെണ്‍കുട്ടികള്‍ക്കാണ്

ഹിന്ദു ബ്രാഹ്മിണ്‍
ഹിന്ദു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നവര്‍ക്കുള്ള വാഗ്ദാനം അഞ്ച് ലക്ഷം രൂപയാണ്.

പഞ്ചാബി ഹിന്ദു
പഞ്ചാബി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് ആറ് ലക്ഷം രൂപയാണ് വാഗ്ദാനം.

ഗുജറാത്ത് ബ്രാഹ്മിണ്‍
ഗുജറാത്തി ഹിന്ദു ബ്രാഹ്മിണ്‍ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്ന മുസ്ലീം യുവാക്കള്‍ക്കുള്ള വാഗ്ദാനം ആറ് ലക്ഷം രൂപ.

ക്ഷത്രിയ
ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് നാലര ലക്ഷം രൂപയാണ് വാഗ്ദാനം.

ക്രിസ്ത്യാനി പെണ്‍കുട്ടി
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്കും പണം വാഗ്ദാനം ചെയ്യുന്നുണ്ട്. റോമന്‍ കത്തോലിക്ക് പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപയാണ് വാഗ്ദാനം.

പ്രൊട്ടസ്റ്റന്റ്
പ്രൊട്ടസ്റ്റന്റ് വിഭാഗത്ില്‍ പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് നല്‍കുക മൂന്ന് ലക്ഷം രൂപയാണത്രെ.

ഗുജറാത്തി കച്ച്
ഗുജറാത്തി കച്ച് വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് വാഗ്ദാനം. ജെയിന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നവര്‍ക്കും ഇതേ തുക തന്നെയാണ് വാഗ്ദാനം.

വിലാസങ്ങളും ഫോണ്‍ നമ്പറുകളും
'ലവ് ജിഹാദ്' നടത്തുന്നവര്‍ പ്രതിഫലം കൈപ്പറ്റേണ്ട വിലാസങ്ങളും ഫോണ്‍ നമ്പറുകളും ഈ സന്ദേശങ്ങള്‍ക്കൊപ്പം പ്രചരിയ്ക്കുന്നുണ്ട്.

പോലീസ് കേസ്
സംഭവത്തില്‍ വഡോദര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാനമായ എന്തെങ്കിലും സന്ദേശം കിട്ടുകയാണെങ്കില്‍ പോലീസുമായി ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications