എഴുപതുകാരി ഫ്രഞ്ച് വനിതയെ വാരാണസിയില്‍ വെച്ച് ബലാത്സംഗം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

വാരാണസി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനായുംവേണ്ടി പ്രവര്‍ത്തിക്കുന്ന എഴുപതുകാരിയെ വാരാണസിയില്‍വെച്ച് ബലാത്സംഗത്തിനിരയാക്കി. വാരാണസിയിലെ മധോപൂര്‍ വില്ലേജിലെ ഒരു ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം. സ്ത്രീയുടെ മുറിയുടെ കാവല്‍ക്കാരനാണ് ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ പതിനൊന്നുമാസമായി ശൂല്‍ത്താങ്കേശ്വര്‍ ഘട്ടിനടുത്തുള്ള ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ഇവിടെയുള്ള ഒരു എന്‍ജിഒയുമായി ചേര്‍ന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു സ്ത്രീയെന്നും പോലീസ് അറിയിച്ചു. ഗ്രാമീണ സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

rape-5

ലോഡ്ജിലെ ഗാര്‍ഡാണ് പീഡിപ്പിച്ചതെന്ന് സ്ത്രീ പറഞ്ഞു. മിര്‍സാപൂരില്‍ നിന്നുള്ള ഓംപ്രകാശ് ആണ് പ്രതി. രാത്രിയില്‍ മുറിയിലേക്ക് ഇരച്ചുകയറിയ ഇയാള്‍ സ്ത്രീയെ മര്‍ദ്ദിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഉടന്‍ സ്ഥലത്തെത്തിയ പോലീസാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.


English summary
70-year-old French woman allegedly raped by guard in Varanasi
Please Wait while comments are loading...