കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ്; 3 പേര്‍ മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ജൂണ്‍ 11 നായിരുന്നു ക്ഷേത്രം വീണ്ടും തുറന്നത്. കൊവിഡ് ബാധിച്ച ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാര്‍ മരണപ്പെട്ടതായും ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍, വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍, ശൂചീകരണ തൊഴിലാളികള്‍, തുടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് ബാധിതരില്‍ 402 പേര്‍ കൊവിഡ് മുക്തി നേടിയതായി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈയില്‍ മാത്രം ക്ഷേത്രത്തില്‍ 2.38 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ജൂലൈ 11 ക്ഷേത്രം തുറന്നത് മുതല്‍ ദിനംപ്രതി 12000 പേര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലാഭം പ്രതീക്ഷിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ക്ഷേത്രം തുറന്നതെന്ന വാദം വ്യാപകമായി പ്രചരിച്ചിരുന്നു.

ttd

ഇതിനെ പൂര്‍ണ്ണമായും തള്ളി കൊണ്ട് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ ഇവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ മുഴുവന്‍ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാണ് ക്ഷേത്രം തുറക്കുന്തെന്നും അനില്‍ കുമാര്‍ സിംഗ് പറഞ്ഞു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

തിരുപതിയില്‍ മാത്രമല്ല ഇത്തരത്തില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നതെന്നും സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും സ്ഥിതി ഇത് തന്നെയാണെന്നും അനില്‍ കുമാര്‍ വാദിച്ചു. നേരത്തെ ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി ശ്രീനിവാസ ദിക്ഷിലുലു ക്ഷേത്ര ട്രസ്റ്റിന് കീഴിലെ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു.

ക്ഷേത്ര പുരോഹിതനും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ക്ഷേത്രം അടക്കില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. അന്ന് 14 ജീവനക്കാര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ക്ഷേത്ര ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആന്ധ്രപ്രദേശ് പൊലീസില്‍ നിന്നുമായിരുന്നു എന്നായിരുന്നു ക്ഷേത്ര അധികൃതരുടെ വാദം. ഒപ്പം മുതിര്‍ന്ന പുരോഹിതന്മാരില്‍ ആരേയും ക്ഷേത്ര ചുമതലകളില്‍ നിയോഗിച്ചിട്ടില്ലെന്നും പുരോഹിതന്മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ട്രസ്റ്റിന്റെ വാദം.

നിലവില്‍ ആന്ധ്രപ്രദേശില്‍ 138712 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2036 പേര്‍ മരണപ്പെടുകയും ചെയ്തു.ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 62064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതര്‍ 22,15, 075 ആയി. 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണപ്പെട്ടത് 1007 പേരാണ്. നിലവില്‍ 634945 പേരാണ് ഇന്ത്യയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് .

രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി സച്ചിൻ പൈലറ്റ്, ഒപ്പം പ്രിയങ്കയും! വിമതർക്ക് തിരികെ വരാൻ കണ്ടീഷൻ!

സച്ചിന്‍ പൈലറ്റിന് 2 ആവശ്യങ്ങള്‍, രാഹുലിന് സമ്മതം, നാടകമൊരുക്കിയത് 3 നേതാക്കള്‍, ഗെലോട്ടറിയാതെ!!സച്ചിന്‍ പൈലറ്റിന് 2 ആവശ്യങ്ങള്‍, രാഹുലിന് സമ്മതം, നാടകമൊരുക്കിയത് 3 നേതാക്കള്‍, ഗെലോട്ടറിയാതെ!!

'പിണറായി വിജയനുമായി താരതമ്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള അനീതി;മുഖ്യന് സാമ്യം മോദിയോട് മാത്രം''പിണറായി വിജയനുമായി താരതമ്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള അനീതി;മുഖ്യന് സാമ്യം മോദിയോട് മാത്രം'

English summary
743 employees in Tirupati temple trust confirmed covid-19 positive And 3 died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X