രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്; ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 33 ശതമാനം വർധനവ്
ഡൽഹി: ഒരു ദിവസത്തെ നേരിയ കുറവിന് ശേഷം വീണ്ടും രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 8,822 ആളുകൾക്കാണ് പുതിയതായി കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,45,517 ആയി ഉയർന്നു. ഇക്കാലയളവിൽ 5718 രോഗമുക്തിയും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ആകെ മരണ സംഖ്യ 5,24,792 ആയി ഉയർന്നു.
ഇന്നലെ റിപ്പോർട്ട് ചെയ്തതിലും 33 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 53,637 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2 ശതമാനവും. സജീവ കേസുകളുടെ എണ്ണത്തിൽ 3,089 പേരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,718 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,26,67,088 ആയി. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.66 ശതമാനമായി രേഖപ്പെടുത്തിയതായും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2,956 കേസുകൾ. കേരളത്തിൽ 1,989 കേസുകളും, ഡൽഹിയിൽ 1,118 കേസുകളും, കർണാടകയിൽ 594 കേസുകളും, ഹരിയാന 430 കേസുകളും റിപ്പോർട്ട് ചെയ്തു.

കുറഞ്ഞത് 80.33 ശതമാനം പുതിയ കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ തന്നെ 33.51 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. രേഖപ്പെടുത്തിയ പുതിയ മരണങ്ങളിൽ ഏഴ് മരണം കേരളത്തിലും നാലെണ്ണം മഹാരാഷ്ട്രയിലും രണ്ടെണ്ണം ഡൽഹിയിലും ഒരെണ്ണം രാജസ്ഥാനിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ ആകെ 13,58,607 ഡോസ് വാക്സിനുകൾ നൽകി. ഇതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 1,95,50,87,271 ആയി. ഇക്കാലയളവിൽ 3,21,873 സാമ്പിളുകളാണ് രാജ്യം പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 85.58 കോടി ആയി ഉയർന്നു.
മുംബൈ ന ഗരത്തിൽ മാത്രം പുതിയതായി 1,724 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 600-ലധികം വർദ്ധനവ്. രണ്ട് മരണങ്ങളും ന ഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ന ഗരത്തിലെ മാത്രം മരണസംഖ്യ 19,575 ആയി ഉയർന്നു. കൊറോണ വൈറസിന്റെ ബിഎ.5 വകഭേദത്തിന്റെ രണ്ട് കേസുകൾ കൂടി മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,118 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് 10 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണമാണ് ഇത്. രണ്ട് പേർ ഇവിടെ അണുബാധ മൂലം മരിച്ചെന്നും ഡൽഹി സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിൽ പറയുന്നു.
ചുവപ്പഴകില്‍ മിന്നിത്തിളങ്ങി വരദ; വൈറല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications