ദില്ലിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി 8 വയസുകാരി; 11, 12 വയസുള്ള ആണ്‍കുട്ടികള്‍ അറസ്റ്റില്‍
ദില്ലി: രാജ്യതലസ്ഥാനത്ത് എട്ട് വയസുകാരിയെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റ് ദില്ലി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ 11 ഉം 12 ഉം വയസുള്ള രണ്ട് കുട്ടികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരവാസ്ഥയില്‍ ഐ സി യുവില്‍ ചികിത്സയിലാണ്. കേസിലെ പ്രതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസ് അയച്ചിരുന്നു.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അവള്‍ സുഹൃത്തുക്കളോടൊപ്പം കളിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നു, എന്നാല്‍ പ്രദേശത്തെ 12 വയസ്സുള്ള ആണ്‍കുട്ടി കളിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ഇയാളും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം, കഠിനമായ വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടു, കൂടാതെ പരിക്കേറ്റു രക്തസ്രാവമുള്ളതായി മാതാപിതാക്കള്‍ കണ്ടെത്തി. തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചതായും വൈദ്യപരിശോധന നടത്തിയതായും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്സോ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏകദേശം 11 ഉം 12 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞ് പിടികൂടിയതായി ഡി സി പി ( നോര്‍ത്ത് ഈസ്റ്റ് ) സഞ്ജയ് സെയ്ന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ആണ്‍കുട്ടികളെ സി സി ടി വികളുടെയും സഹായത്തോടെ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ അവരെ ചോദ്യം ചെയ്യുകയാണ്. കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണെന്നും ഡി സി പി പറഞ്ഞു.
Recommended Video
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. ധാരാളം രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. കൂട്ടബലാത്സംഗക്കേസാണിത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഞങ്ങളുടെ ഹെല്‍പ്പ് ലൈനില്‍ ഞങ്ങളെ വിളിച്ചെന്ന് ദില്ലി വനിത കമ്മിഷന്‍ അറിയിച്ചു. അറസ്റ്റിന് പുറമെ രണ്ട് ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യാനും എഫ്ഐആറിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. ഐസിയുവില്‍ ജീവനുവേണ്ടി പോരാടുന്ന പെണ്‍കുട്ടിക്ക് സങ്കല്‍പ്പിക്കാനാവാത്ത വേദനയുണ്ടെന്ന് ഡി സി ഡബ്ല്യു ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു. വലിയ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കണമെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications