കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വീട്ടില്‍ 136 അംഗങ്ങള്‍, 98 വോട്ടര്‍മാര്‍!

Google Oneindia Malayalam News

ലഖ്‌നൊ: ഒരു വീട്ടില്‍ ക്യാംപെയ്ന്‍ ചെയ്താല്‍ 98 വോട്ടുകള്‍ കിട്ടുക. ഏത് സ്ഥാനാര്‍ഥിയുടെയും സ്വപ്‌നമായ ഈ വീട് ഒരു സങ്കല്‍പമല്ല, സത്യമാണ്. ഉത്തര്‍ പ്രദേശിലെ മഹാരാജ് ഗഞ്ചിലാണ് ഈ വീട്. 136 അംഗങ്ങളാണ് ഈ വീട്ടിലുള്ളത്, ഇതില്‍ 98 പേര്‍ക്ക് വോട്ടവകാശമുണ്ട്. റെക്കോര്‍ഡ് സെഞ്ചുറിക്ക് രണ്ടുപേര്‍ കുറവ്!

ബാബ അഹമ്മദ് അലി എന്നയാളാണ് ഈ വീട്ടിലെ ഗൃഹനാഥന്‍. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാരാജ് ഗഞ്ചിലെത്തിയ സൂഫി സന്യാസി സമേര ഷരീഫിന്റെ വളര്‍ത്തുമകനാണ് ബാബ അഹമ്മദ് അലി. ഇദ്ദേഹത്തിന്റെ എട്ടുമക്കളും അവരുടെ കുടുംബവും അടങ്ങുന്നതാണ് ഈ ചെറിയ വലിയ സന്തുഷ്ട കുടുംബം.

uttar-pradesh

ബാബ അഹമ്മദ് അലിയുടെ എട്ട് മക്കള്‍ക്കുമായി 31 ആണ്‍മക്കളും 21 പെണ്‍മക്കളുമുണ്ട്. ഇവരുടെ പങ്കാളികളും ഈ വീട്ടില്‍ തന്നെയാണ് താമസം. അവരുടെ മക്കളും കൂടി ചേരുന്നതോടെ ബാബ അലിയുടെ കുടുംബത്തിലെ കോറം തികയും. അടുക്കളയും ഡൈനിംഗ് ഹാളും കൂടാതെ 60 കിടപ്പുമുറികളുണ്ട് ബാബ അലിയുടെ വീട്ടില്‍.

ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത് എന്ന് പറയാന്‍ ഇവര്‍ തയ്യാറല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല, മികച്ച സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്യേണ്ടത് എന്നതാണ് ബാബ അലിയുടെ രാഷ്ട്രീയം.

39 ഭാര്യമാരിലായി 94 മക്കളും 33 ചെറുമക്കളുമുള്ള സിയോന ചാനയ്ക്കാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ എന്ന റെക്കോര്‍ഡ്. 182 അംഗങ്ങളുള്ള ചാനയുടെ വീട്ടില്‍ 100 കിടപ്പുമുറികളാണ് ഉള്ളത്. എല്ലാവര്‍ക്കും ഒരു നേരം കുശാലായി ഭക്ഷണം കഴിക്കാന്‍ വേണ്ട കോഴികളുടെ എണ്ണം എത്രയെന്നോ, വെറും 30!

English summary
See a family with 136 members including 98 voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X