കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധേരയ്ക്ക് ലണ്ടനില്‍ 19 കോടിയുടെ വീട്? കേന്ദ്രം അന്വേഷണം തുടങ്ങി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വധേരയ്ക്ക് വേണ്ടി ബിനാമി പേരില്‍ സഞ്ജയ് ഭണ്ഡാരി ലണ്ടനില്‍ കൊട്ടാരസദൃശമായ വീട് വാങ്ങിയെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രം അന്വേഷണം തുടങ്ങി. 2000ല്‍ വീട് വാങ്ങി എന്നാണ് റിപ്പോര്‍ട്ട്.

വധേരയെ കൂടാതെ അദ്ദേഹത്തിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായ മനോജ് അറോറ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുടെ പങ്കും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഓഫ്‌സെറ്റ് ഇന്ത്യ സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥനായ ഭണ്ഡാരിയുടെ പതിനെട്ടോളം സ്ഥലങ്ങളില്‍ എന്‍ഫോര്‍സ്‌മെന്റ് കഴിഞ്ഞ മാസം റെയിഡ്‌നടത്തിയിരുന്നു. റെയിഡില്‍ വീടിന്റെ നവീകരണവും പണം അടയ്ക്കുന്നതും സംബന്ധിച്ച് ചര്‍ച്ച നടത്തിയതിന്റെ ഇമെയില്‍ രേഖകള്‍ എന്‍ഫോര്‍സ്‌മെന്റ് കണ്ടെത്തിയിരുന്നു.

Robert Vadra

ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ സ്ഥിതിചെയ്യുന്ന വീട് 2009 ഒക്ടോബറില്‍
19 കോടി രൂപ കൊടുത്താണ് വധേര വാങ്ങിയത്. 2010 ജൂണില്‍ ഇത് വില്‍ക്കുകയും ചെയ്തുവെന്ന് എന്‍ഫോര്‍സ്‌മെന്റ് തയ്യാറാക്കിയ രണ്ട് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭണ്ഡാരിയുടെ ലണ്ടനിലെ ബന്ധു സുമിത് ഛദ്ദയ്ക്ക് അറോറ ഇമെയിലുകള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

English summary
Whether a controversial arms dealer bought a "benami" or proxy-owned mansion in London for Robert Vadra in 2009 is the focus of an investigative report that is being reviewed by the Finance Ministry. The inquiry quotes from emails allegedly sent by Mr Vadra, whose mother-in-law Sonia Gandhi, heads the Congress, and his executive assistant, Manoj Arora, as also the questioning of defence dealer Sanjay Bhandari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X