ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 23 ന് രാത്രിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
കോളേജിലെ രണ്ടാം വർഷ ബിഇ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
തിങ്കളാഴ്ച വൈകുന്നേരം 7.45 ന് ഹൈവേ ലബോറട്ടറിക്ക് സമീപമുള്ള കാമ്പസിൻ്റെ തുറസായ സ്ഥലത്ത് വെച്ചാണ് തന്നെ രണ്ട് പേർ ആക്രമിച്ചതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു സംഭവം. 24 ന് പെൺകുട്ടി പരാതി നൽകിയപ്പോൾ മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. അതേസമയം സംഭവ സമയത്ത് ആൺകുട്ടി അവിടെ നിന്ന് ഓടിപ്പോയതായും റിപ്പോർട്ടുണ്ട്.

പെൺകുട്ടിയുടെ പരാതിയിൽ കോട്ടുപുറം പോലീസ് കേസെടുത്തു. യൂനിവേഴ്സിറ്റിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ സെക്ഷൻ 63, 75 വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കാമ്പസിലേയും പരിസരത്തേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാമ്പസിൽ തന്നെയുള്ളവരാണോ അതോ പുറത്ത് നിന്ന് അതിക്രമിച്ച് കയറിയവരാണോ പ്രതികൾ എന്ന് പരിശോധിച്ച് വരികയാണെ്. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം നഗര ഹൃദയത്തിലെ പ്രസിദ്ധമായ സർവ്വകലാശാല കാമ്പസിൽ നടന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നുണ്ട്.സംസ്ഥാനത്ത് സംഭവം ലജ്ജാകരമാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി ആരോപിച്ചു. താൻ ഇക്കാര്യങ്ങൾ മുൻപേ ചൂണ്ടിക്കാണിച്ചപ്പോഴെല്ലാം അദ്ദേഹം വസ്തുതകൾ നിഷേധിച്ചു. വിമർശനങ്ങളെ ശരിയായ രീതിയിൽ സർക്കാർ ഉൾക്കൊണ്ടിരുന്നുവെങ്കിൽ ഇത്തരം സംഭവങ്ങൾ തടയമായിരുന്നു', പളനി സ്വാമി പറഞ്ഞു.
സംഭവം തികച്ചും ഞെട്ടിക്കുന്നതാണെന്നും തമിഴ്നാട് ക്രിമിനലുകളുടെ സ്വർഗമായെന്നും തമിഴ്നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. 'സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ല. പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ഭരണസംവിധാനത്തിന് കാവൽ നിൽക്കുന്ന തിരക്കിലാണ് പോലീസ്. ഡി എം കെ കാരനാണ് കുറ്റക്കാരനെങ്കിൽ ശക്തമായ പ്രതിഷേധത്തിന് തന്നെ ബിജെി ആഹ്വാനം ചെയ്യും. സംസ്ഥാനത്തെ ക്രമസമാധാന നില എത്രമാത്രം തകർന്നുവെന്നതിന്റെ കൃത്യമായ ഉദാഹരണമാണിതെന്നും അണ്ണാമലൈ ആരോപിച്ചു.












Click it and Unblock the Notifications