കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹം ഇവിടെ ഒരു ആചാരമാണ്.. ഇങ്ങനെയും ഒരു നാടുണ്ട്, കൂടുതലറിയാം..

Google Oneindia Malayalam News

സ്വവർഗ വിവാഹങ്ങൾ സ്വീകരിക്കുകയും മാറ്റി നിര്‍ത്തപ്പെടുകയും ഒക്കെ ചെയ്യുന്ന കാഴ്ചകള്‍ ദിനംപ്രതി നമ്മള്‍ കേള്‍ക്കാറുണ്ട്. ഒരു വലിയ വിഭാഗം ഇത്തരം വിവാഹങ്ങളെ ഇപ്പോഴും എതിര്‍ക്കുന്നു എന്നുള്ളതും വസ്തുതയാണ്. എന്നാല്‍ സ്വവര്‍ഗ വിഭാഗങ്ങളെ ഒരു ആചാരമായി തന്നെ കാണുന്ന ഒരു ഗ്രാമം തന്നെയുണ്ട്. എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. കര്‍ണാടകയിലെ ഒരു ആദിവാസി സമൂഹമായ ഹലക്കി ഒക്കലിംഗ വിഭാഗമാണ് മതവിശ്വാസത്തിന്‍റെ ഭാഗമായി സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തുന്നത്.

വിവാഹ ചടങ്ങില്‍ ഒരു സ്ത്രീ വധുവായി ഒരുങ്ങുമ്പോള്‍ ഒരു സ്ത്രീ വരനായാണ് ഒരുങ്ങുന്നത്. ഘോഷയാത്രയോടെയാണ് ഇരുവരെയും പന്തലിലേക്ക് എത്തിക്കുന്നത്. ഒരു സാധാരണ വിവാഹത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങില്‍ നടത്തും. മഴ പെയ്യിക്കുന്നതിനായി ഇന്ദ്ര ദേവനെ പ്രീതിപ്പെടിുത്തുക എന്നതാണ് കല്ല്യാണത്തിന് പിന്നിലെ ഐതീഹ്യം. മഴ ആവശ്യത്തിലധികം പെയ്യുകയോ കുറയുകയോ ചെയ്യരുതെന്നാണ് ഇവരുടെ പ്രാര്‍ഥന.

lesbian

'പെണ്ണുങ്ങള്‍ മുള്ളുവേലി കവച്ചുവെക്കുമോ എന്ന് ചോദിച്ച മഹാനാണ്'; ടി പദ്മനാഭനെതിരെ സാറ ജോസഫ്'പെണ്ണുങ്ങള്‍ മുള്ളുവേലി കവച്ചുവെക്കുമോ എന്ന് ചോദിച്ച മഹാനാണ്'; ടി പദ്മനാഭനെതിരെ സാറ ജോസഫ്

നവദമ്പതികൾക്ക് ഘോഷയാത്രയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും ശേഷം ഏവരുടെയും അനുഗ്രഹം ലഭിക്കും. വിവാഹശേഷം ആളുകള്‍ അവര്‍ക്ക് ധാരാളം വസ്തുക്കളും സമ്മാനിക്കും. സംഗീതവും നൃത്തവും വിവാഹത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.കർക്കിവിനായക ക്ഷേത്രത്തിലും കരിയമ്മ ക്ഷേത്രത്തിലുമാണ് ചടങ്ങുകള്‍ നടക്കുക. അടുത്തിടെയും ഇവിടെ വിവാഹം നടന്നിരുന്നു.

നവദമ്പതിയുടെ കഴുത്തിൽ ആളുകൾ ഭക്ഷണ പാക്കറ്റുകളുടെ മാലകൾ ഇടുന്നതും നൃത്തം ചെയ്യുന്നതും കല്ലാണത്തിന്റെ ഭാഗമായുള്ള ആചാരമണ്.
ആഘോഷങ്ങളെല്ലാം കഴിഞ്ഞ് നവദമ്പതികളും മറ്റുള്ളവരും അവരവരുടെ വീടുകളിലേക്ക് മടങ്ങും. ഹലാക്കി ഗോത്രക്കാരുടെ വിശ്വാസങ്ങളിൽ മഴയ്ക്ക് വലിയ സ്ഥാനമുണ്ട്. മതപരമായ വിശ്വാസത്തില്‍ എല്ലാ വർഷവും ഈ തനതായ ആചാരം അവര്‍ അനുഷ്ഠിക്കുന്നു.

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

English summary
A tribal community from Karnataka have been following same sex wedding as a religious belief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X