ദില്ലി കൂട്ടബലാത്സംഗത്തിന് ഒരു വയസ്സ്
ദില്ലി: ഇന്ന് 16-12-2013. ഒരു വര്‍ഷം മുന്‍പുള്ള ഡിസംബര്‍ 16 ഓര്‍ക്കുന്നുണ്ടോ? രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗം. കൂട്ടബലാത്സംഗത്തിന്റെ പ്രതിഷേധങ്ങള്‍ ആറിത്തണുക്കും മുന്‍പ് പിന്നെയും എത്രയോ നിര്‍ഭയമാരും പേരില്ലാത്ത മുഖങ്ങളും നമ്മെ കടന്നു പോയി. ദില്ലി ഇപ്പോഴും ആ പഴയ ദില്ലി തന്നെ. ദില്ലിയെന്ന് മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും സ്ത്രീകള്‍ സുരക്ഷിതരല്ല.
ഇന്ത്യന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 94 ശതമാനം പേരും നഗരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് രേഖപ്പെടുത്തിയത്. അഞ്ച് ശതമാനം പേര്‍ മാത്രമാണ് നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് അഭിപ്രായപ്പെട്ടത്.

നിര്‍ഭയ കേസിന് ശേഷവും ദില്ലിയില്‍ വീണ്ടും സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആക്രമിയ്ക്കപ്പെട്ടു. കൂട്ടബലാത്സംഗമായതിനാല്‍ ദില്ലി പെണ്‍കുട്ടിയ്ക്ക് ലഭിച്ച പിന്തുണയും കേസന്വേഷണം വളരെ പെട്ടന്നായതും മറ്റ് പല കേസുകളിലും കാണാന്‍ കഴിയില്ല.
ദില്ലി സംഭവത്തിന് ശേഷം പിന്നീട് സമാന സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെട്ടു. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ നീതി ലഭിയ്ക്കുന്നത് മാത്രം വൈകുകയാണ്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് രാജ്യത്തെ നടുക്കിയ മറ്റൊരു ബലാത്സംഗംമായിരുന്നു.
ബലാത്സംഗങ്ങളില്‍ അവസാനം രാജ്യം എത്തി നില്‍ക്കുന്നത് തെഹല്‍ക്ക കേസിലാണ്. തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷിതയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് തെഹല്‍ക്ക നല്‍കുന്നത്. തീവണ്ടിയാത്രയില്‍ മറഞ്ഞ സൗമ്യയും ബസ് കയറിപോയ നിര്‍ഭയയയുമെല്ലാം വീണ്ടും ആവര്‍ത്തിയ്ക്കപ്പെടുന്പോള്‍ ഒരു കൂട്ടബലാത്സംഗത്തിന്‍റെ വാര്‍ഷികം നമുക്ക് വേദനയോടെ ഓര്‍ത്തെടുക്കാമെന്നും മാത്രം.












Click it and Unblock the Notifications