സുപ്രീംകോടതി നിലപാട് മാറ്റി,ആധാര്‍ കൂടുതല്‍ സേവന മേഖലകളിലേക്ക്
ദില്ലി: ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ സുപ്രീംകോടതി വീണ്ടും നിലപാട് മാറ്റി.ആധാര്‍ കൂടുതല്‍ സേവന മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ആധാറില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്.
ആറ് മേഖലകളിലേക്ക് കൂടിയാണ് ആധാര്‍ വ്യാപിപ്പിച്ചത്. വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും, വികാലാംഗ പെന്‍ഷനും ഇനി ആധാര്‍ നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിക്കും ഇനി ആധാര്‍ വേണം. കൂടാതെ തൊഴിലുറപ്പ് പദ്ധതി, ഇപിഎഫ് എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
പൊതുവിതരണ സമ്പ്രദായം, മണ്ണെണ്ണ, പാചകവാതകം എന്നീ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ രേഖ സര്‍ക്കാരിന് ഉപയോഗിക്കാമെന്ന് ഓഗസ്ത് പതിനൊന്നിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇവ ലഭിക്കാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന നിബന്ധന വെക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.












Click it and Unblock the Notifications